ഐ.പി.സി. നോർത്തേൺ റീജിയൺ വെർച്ച്വൽ കൺവെൻഷനും സംയുക്ത ആരാധനയും
ഡൽഹി : ഐ.പി.സി. നോർത്തേൺ റീജിയന്റെ നേതൃത്വത്തിൽ വെർച്ച്വൽ കൺവെൻഷനും സംയുക്ത ആരാധനയും നടത്തപ്പെടുന്നു. ഒക്ടോബർ 15 വ്യാഴം മുതൽ 18 ഞായർ വരെ നടക്കുന്ന യോഗങ്ങൾ ഐ.പി.സി.എൻ.ആർ ജനറൽ പ്രസിഡന്റ് പാസ്റ്റർ സാമുവേൽ ജോൺ ഉത്ഘാടനം നിർവ്വഹിക്കും. പ്രസ്തുത യോഗങ്ങളിൽ പ്രശസ്ത സുവിശേഷ പ്രഭാഷകരായ പാസ്റ്റർ ഷിബു തോമസ്, പാസ്റ്റർ വിൽസൺ വർക്കി, പാസ്റ്റർ പോൾ മാത്യു എന്നിവർ മുഖ്യ പ്രസംഗകർ ആയിരിക്കും. കൂടാതെ ഐ.പി.സി.എൻ.ആർ.ലീഡേഴ്സും വിവിധ സെക്ഷനുകളിൽ ബൈബിൾ ക്ലാസുകൾ എടുക്കുന്നതാണ്.
വ്യാഴം മുതൽ ശനി വരെ എല്ലാ ദിവസവും രാവിലെ 10 മുതൽ 1വരെ ബൈബിൾ ക്ലാസുകളും വൈകുന്നേരം 6 മുതൽ 8:00 വരെ പൊതുയോഗവും ഉണ്ടായിരിക്കും. ഐ.പി.സി.എൻ.ആർ സഭകളുടെ സംയുക്ത ആരാധന ഞായറാഴ്ച രാവിലെ 10 മുതൽ 12 വരെ നടക്കും. സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന യോഗങ്ങൾ എല്ലാ ദിവസങ്ങളിലും ഫെയ്സ് ബുക്കിലൂടെയും യുട്യൂബിലൂടെയും തത്സമയം വീക്ഷിക്കാവുന്നതാണ്. പ്രശസ്ത ഗായിക പെർസിസ് ജോണിന്റെ നേതൃത്വത്തിൽ ഉള്ള ക്വയർ സംഗീത ശുശ്രൂഷ നിർവ്വഹിക്കും.
ഈ കൺവൻഷന്റെ വിജയത്തിനായി ഐ.പി.സി.എൻ.ആർ എക്സിക്യൂട്ടീവ്സിന്റെ മേൽനോട്ടത്തിൽ പ്രാർത്ഥനകളും മറ്റ് ഒരുക്കങ്ങളും നടന്ന് വരുന്നു.