ശാരോൻ റൈറ്റേഴ്‌സ് ഫോറം പെൻമാൻഷിപ്പ് 2020 : സ്കൂൾ ഓഫ് ക്രിസ്ത്യൻ ജേർണലിസം കോഴ്സ് ആരംഭിച്ചു
തിരുവല്ല: ശാരോൻ റൈറ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പെൻമാൻഷിപ്പ് 2020 എന്ന പേരിൽ സ്കൂൾ ഓഫ് ക്രിസ്ത്യൻ ജേർണലിസം കോഴ്സ് ഇന്ന് ആരംഭിച്ചു. മാസം ഒരു ക്ലാസ്സ് എന്ന ക്രമത്തിൽ പത്തു ക്ലാസ്സുകളായി ക്രമീകരിച്ചിരിക്കുന്ന ഈ കോഴ്സിന്റെ ഉദ്ഘാടനം റൈറ്റേഴ്‌സ് ഫോറം ചെയർമാൻ പാസ്റ്റർ സാം റ്റി മുഖത്തലയുടെ അധ്യക്ഷതയിൽ ശാരോൻ സഭാ അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജോണ് തോമസ് നിർവഹിച്ചു. റിപ്പോർട്ടിംഗ് & എഡിറ്റിംഗ് എന്ന വിഷയത്തിൽ ഷാജൻ ജോൺ ഇടയ്ക്കാട് ആദ്യ ക്ലാസ്സ് എടുത്തു.
സഭാ വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ്, ജനറൽ സെക്രട്ടറിമാരായ പാസ്റ്റർ ഏബ്രഹാം ജോസഫ്, പാസ്റ്റർ ജോണ്സണ് സാമുവേൽ, സി ഇ എം ജനറൽ പ്രസിഡന്റ് പാസ്റ്റർ സോവി മാത്യു, സൺഡേ സ്‌കൂൾ ഡയറക്ടർ പാസ്റ്റർ ജേക്കബ് ജോർജ്, സഹോദരി സമാജം ജനറൽ സെക്രട്ടറി ഡോ. മോളി ഏബ്രഹാം, ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ ബിജു ജോസഫ് , ജോൺസൻ ഉമ്മൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കോഴ്സിനെക്കുറിച്ചുള്ള വിശദീകരണം റൈറ്റേഴ്‌സ് ഫോറം ജനറൽ സെക്രട്ടറി പാസ്റ്റർ അനീഷ് കൊല്ലംകോട് നൽകി. പാസ്റ്റർ ടൈറ്റസ് ജോണ്സണ് പ്രാർത്ഥിച്ചു. ട്രഷറർ പാസ്റ്റർ റോബിൻസൺ പാപ്പച്ചൻ നന്ദി അറിയിച്ചു. പാസ്റ്റർ സജോ തോണിക്കുഴിയിൽ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകി.




- Advertisement -