കർണാടക സ്റ്റേറ്റ് വൈ.പി.ഇ ആത്മീയ യോഗം
ബാംഗ്ലൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് യുവജന വിഭാഗമായ വൈ.പി.ഇ യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 29 വൈകിട്ട് 7 മുതൽ ഓൺലൈൻ സൂമിലൂടെ പ്രത്യേക ആത്മീയ യോഗം നടത്തപ്പെടുന്നു. പാസ്റ്റർ കെ.കെ.മാത്യൂ (വയനാട്) ദൈവവചനം പ്രസംഗിക്കും.
യു.എ.ഇ വൈ. പി. ഇ ഡയറക്ടർ പാസ്റ്റർ ഫെബിൻ മാത്യൂവും ഗിഫ്റ്റി ഫെബിനും ഗാനശുശ്രൂഷയും ആരാധനയ്ക്കും നേതൃത്വം നൽകുന്ന യോഗത്തിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നുവെന്ന് വൈ.പി.ഇ കർണാടക പ്രസിഡൻ്റ് പാസ്റ്റർ ജോസഫ് ജോൺ, ട്രഷറർ ബെൻസൺ ചാക്കോ എന്നിവർ പറഞ്ഞു.