ദി പെന്തക്കോസ്ത് മിഷൻ ബാംഗ്ലൂർ ലോക്കൽ സഭകളിൽ ഞായറാഴ്ച ആരാധന ഓഗസ്റ്റ്  23 ന് ആരംഭിക്കും

ഗദ്ദലഹള്ളി : ദി പെന്തക്കോസ്ത് മിഷൻ ബാംഗ്ലൂർ ഗദലഹള്ളി വിശ്വാസ ഭവനത്തിലേയും മറ്റ് ലോക്കൽ സഭകളിലും ഞായറാഴ്ച ആരാധന ഈ മാസം 23 ന് ആരംഭിക്കുമെന്ന് ബാംഗ്ലൂർ സെൻറർ പാസ്റ്റർ അറിയിച്ചു.  രണ്ടു ഭാഗങ്ങളായി ആണ് ആരാധന ക്രമീകരിച്ചിരിക്കുന്നത്. ഒന്നര മണിക്കൂർ ആയിരിക്കും ആരാധനയുടെ ദൈർഘ്യം. രാവിലെ 8.30 മുതൽ 10 വരെ ആദ്യത്തെ ആരാധനയും. 11 മുതൽ 12.30 വരെ രണ്ടാമത്തെ ആരാധനയും  നടക്കുന്നതാണ്.  ഓരോ ഏരിയയുടെയും  ലീഡേഴ്സ് അതാത് ഏരിയയിൽ ഉള്ളവരുടെ സമയക്രമം അവരെ അറിയിക്കുന്നതാണ്. എല്ലാ വിശ്വാസികളും അവരവരുടെ ഏരിയക്കു ലഭിച്ചിരിക്കുന്ന സമയക്രമങ്ങൾ കൃത്യമായും പാലിക്കേണ്ടതാണ്.  ഗവൺമെൻറ് നിയമങ്ങൾ കർശനമായി പാലിച്ച് ആയിരിക്കും ആരാധന നടക്കുന്നത്.  സാമൂഹ്യവ്യാപനമുള്ള  മേഖലകളിൽ  ആരാധനകൾ പൂർണമായും ഒഴിവാക്കും.  വിശ്വാസികൾ എല്ലാവരും അതിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും സെന്റർ പാസ്റ്റർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading