വിജയവാഡയിൽ കോവിഡ്-19 കേന്ദ്രത്തിൽ തീപിടിത്തം, ഏഴുപേർ മരിച്ചതായി റിപ്പോർട്ടുകൾ

വിജയവാഡ: ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ കോവിഡ്​ 19 കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴുപേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ്​ വിവരം.​
കോവിഡ്​ 19 ​വ്യാപനത്തെ തുടര്‍ന്ന്​ ഹോട്ടല്‍ കോവിഡ്​ കേന്ദ്രമായി മാറ്റുകയായിരുന്നു. ഇവിടെയാണ്​ രാവിലെ തീപിടുത്തമുണ്ടായത്​. അഗ്​നിശമന സേനയും ആംബുലന്‍സും സംഭവ സ്​ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്​. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.