ചെറു ചിന്ത: “നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും” | സുരേഷ് ജോൺ,ചണ്ണപ്പേട്ട
ക്രിസ്തുവിന്റെ അടുക്കൽ ഒരിക്കൽ ഒരു കുഷ്ടരോഗി കടന്നുവന്നു ചോദിച്ചു.
“നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും”
ദുഷ്ടനും നീതിമാനും ഒരുപോലെ മഴയും മഞ്ഞും വെയിലും നല്കുന്നവന് മനസ്സുണ്ടാകാതിരിക്കുമോ?
അവൻ ശുദ്ധിയുള്ളവനായി മടങ്ങിപ്പോയി.
സത്യത്തിൽ ഇവിടെ മനസ്സുണ്ടായത് ആർക്കാണ്?
ആ കുഷ്ടരോഗിക്കല്ലേ?
മനസ്സുണ്ടായതുകൊണ്ടാണ് ആയിരുന്ന അവസ്‌ഥയിൽനിന്ന് അവന് എഴുന്നേൽക്കാൻ തോന്നിയത്.
മനസ്സുണ്ടായതുകൊണ്ടാണ് അവന് ക്രിസ്തുവിന്റെ അടുക്കലേക്ക് പോകാൻ തോന്നിയത്.
മനസ്സുണ്ടായതുകൊണ്ടാണ് ക്രിസ്തു മാത്രമേ തന്നെ സഹായിക്കുവാനുള്ളൂ എന്നവന് തോന്നിയത്..
മനസ്സുണ്ടായതുകൊണ്ടാണ് അവന് ക്രിസ്തുവിനോട് അപേക്ഷിക്കുവാൻ തോന്നിയത്.
ക്രിസ്തുവിന്റെ മനസ്സിനെപ്പറ്റി സംശയിക്കരുത്.
സംശയം വേണ്ടത് മൃതാവസ്‌ഥയിലായേക്കാവുന്ന നമ്മുടെ മനസ്സിനെപ്പറ്റിയാണ്..
അതുകൊണ്ടാവാം 38 വർഷം കുളക്കരയിൽ കിടന്ന മനുഷ്യനോട് ക്രിസ്തു ചോദിക്കുന്നത് “നിനക്ക് സൗഖ്യമാകുവാൻ മനസ്സുണ്ടോ?” എന്ന്.
നമ്മുടെ ജീവിതം മാറുവാൻ നമുക്ക് ആഗ്രഹം ഉണ്ടായിരുന്നിരിക്കാം..ഒരിക്കൽ..
ഇപ്പോഴത് പലതും കണ്ട്, പലരെയും കണ്ട്.. നാമായിരിക്കുന്ന അവസ്‌ഥയിൽ തുടരാൻ നമ്മെ പ്രേരിപ്പിക്കുന്നുവെങ്കിൽ നാംപോലുമറിയാതെ നമ്മുടെ മനസ്സ് നമുക്ക് നഷ്ട്ടപ്പെട്ടു എന്നർഥം..
എഴുന്നേൽക്കുക…
വിശ്വസിക്കുക…
അപേക്ഷിക്കുക…
കുറുകാത്ത കരവുമായ്, മന്ദമാകാത്ത ചെവിയുമായ് അവിടുന്ന് അടുക്കൽ തന്നെയുണ്ട്…
സുരേഷ് ജോൺ,ചണ്ണപ്പേട്ട