ഏ.ജി കായംകുളം സെക്ഷൻ സണ്ടേസ്ക്കൂൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു
കായംകുളം :അസംബ്ലിസ് ഓഫ് ഗോഡ് കായംകുളം സെക്ഷൻ സണ്ടേസ്ക്കൂളിൻ്റ നേതൃത്വത്തിൽ സെക്ഷനിലെ വിവിധ സഭകളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അതാതു സഭകളിൽ കൊണ്ടെത്തിക്കുകയായിരുന്നു.
വിതരണോദ്ഘാടനം സെക്ഷൻ പ്രസ്ബിറ്റർ റവ.പി.പി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. സണ്ടേസ്ക്കൂൾ കൺവീനർ പാസ്റ്റർ. രാജു ജോൺ ,സെക്രട്ടറി അനീഷ്, കെ, ട്രഷറർ പ്രസ്റ്റിൻ.പി.ജേക്കബ് എന്നിവർ നേതൃത്വം നൽകി. ബിജു വേടരപ്ലാവ്,സൂസൻ രാജു പച്ചക്കാട്, ഞക്കനാൽ സഭാംഗങ്ങളായ ലിജോ ഡേവിഡ്, പ്രബിൻ.പി. ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു.