ചെറു ചിന്ത: നിങ്ങൾ മരിക്കുകയില്ല നിശ്ചയം | ജിബിൻ ജെ.എസ് നാലാഞ്ചിറ

ഉൽപ്പത്തി പുസ്തകം 3 ആം അദ്ധ്യായം പഠിക്കുമ്പോൾ മനുഷ്യന്റെ വീഴ്ച്ചയെ കുറിച്ച് ( The Fall Of Man ) പറഞ്ഞിരിക്കുന്നു. ഉൽപ്പത്തി 3:4 പരിശോധിച്ചാൽ അവിടെ ഇപ്രകാരം കാണാം; പാമ്പ് സ്ത്രീയോട്: നിങ്ങൾ മരിക്കയില്ല നിശ്ചയം. എന്നാൽ ഇവിടെ പാമ്പ് വളരെയധികം കൗശലത്തോടെ സ്ത്രീയുടെ അടുക്കൽ വന്നു ദൈവം എന്താണോ കല്പിച്ചതു അതിനു വിപരീതമായി സംസാരിക്കുന്നത് 1-3 വരെയുള്ള വാക്യങ്ങളിൽ കാണാം. 2:17 പരിശോധിക്കുമ്പോൾ ദൈവം ഒരു കല്പന കൊടുക്കുന്നു, നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുത് ; തിന്നുന്ന നാളിൽ നീ മരിക്കും. എന്നാൽ ഈ ഒരു കല്പനയെ പോലും നിസ്സാരപ്പെടുത്തി പാമ്പ് ഹവ്വായെ വഞ്ചിക്കാൻ ഇടയായി തീർന്നു.

ഇന്നത്തെ ആത്മീക ലോകത്തിലും ഒട്ടനവധി തെറ്റിദ്ധാരണകൾ പരത്തപ്പെടുന്നു. പാപം ചെയ്താലും കുഴപ്പമില്ല, കൃപായുഗമായതിനാൽ ദൈവം ക്ഷമിക്കും എന്ന തരത്തിലുള്ള അനവധി ഉപദേശങ്ങൾ നമ്മുടെ ഇടയിൽ പരന്നുകൊണ്ടിരിക്കുന്നു. എന്നാൽ ദൈവം ക്ഷമിക്കുമോ ക്ഷമിക്കില്ലേ എന്നതല്ല. മറിച്ചു ദൈവ സന്നിധിയിൽ ഒന്ന് ഏറ്റു പറയാൻ , ഒന്ന് അനുതപിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ നമ്മുടെ നിത്യത എവിടെ ആകും?

ലോകം പാപം നിറഞ്ഞതിനാൽ നാമും പാപത്തിൽ അകപ്പെടാൻ സാധ്യത ഉണ്ട്. എന്നാൽ പാപം ചെയ്യുന്നതിന് മുമ്പ് ഒരു നിമിഷം ഒന്ന് ചിന്തിക്കുക. ദൈവ സന്നിധിയിൽ ക്ഷമ ചോദിക്കാൻ ഒരു അവസരം ലഭിച്ചില്ലെങ്കിൽ എന്താകും സ്ഥിതി!!!

ജിബിൻ ജെ.എസ് നാലാഞ്ചിറ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply