ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്ററും, ശ്രെദ്ധയും നടത്തുന്ന അന്താരാഷ്ട്ര ലഹരിവിരുദ്ധ സന്ദേശ റാലിക്ക് തുടക്കമായി
അടൂർ : ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്ററും, ശ്രെദ്ധയും സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര ലഹരിവിരുദ്ധ റാലിക്ക് തുടക്കം കുറിച്ചു. ഇന്ന് രാവിലെ 9:30 ന് അടൂരിൽ നിന്ന് ആരംഭിച്ച ലഹരിവിരുദ്ധ സന്ദേശ റാലിക്ക് വലിയ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപിടിച്ചാണ് റാലി നടത്തുന്നത്. ഈ കൊറോണ വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ സർക്കാർ മാനദണ്ഡങ്ങളും, നിയമങ്ങളും പാലിച്ചാണ്
ലഹരിവിരുദ്ധ റാലിക്ക് തുടക്കമായത്. കോട്ടയത്ത് സമാപനം കുറിക്കും.
കേരളാ ചാപ്റ്റർ പ്രസിഡന്റ് ജിനു വർഗീസ്, സെക്രട്ടറി പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ, ശ്രെദ്ധ ഡയറക്ടർ ഡോ.പീറ്റർ ജോയ്, ജോയിന്റ് ഡയറക്ടർ സുജ സജി കോട്ടയം യൂണിറ്റ് പ്രസിഡന്റ് പാസ്റ്റർ രാജീവ് ജോൺ, സെക്രട്ടറി അജി ജെയ്സൺ, കേരളാ ചാപ്റ്റർ മീഡിയ കൺവീനർ ബിൻസൺ കെ.ബാബു, എക്സിക്യുട്ടിവ് അംഗങ്ങാളായ ഡോ.ബെൻസി ജി.ബാബു, അമൽ മാത്യു, പാസ്റ്റർ ബെന്നി ജോൺ, ജയ്സു ആലപ്പുഴ യൂണിറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ബ്ലയിസ് എന്നിവർ നേതൃത്വം നൽകുന്നു.