കൊവിഡ്-19: പെന്തക്കോസ്തു സഭാ നേതാക്കൾ അംഗീകരിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ
കുമ്പനാട്: കോവിഡ് -19ന്റെ പശ്ചാത്തലത്തിൽ ആരാധന കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയിരിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ ചർച്ച ചെയ്യുവാൻ ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ് അവറുകൾ വിളിച്ചു ചേർത്ത വിവിധ പെന്തെക്കോസ്ത് സഭാ നേതാക്കന്മാരുടെ (PICC) സംയുക്ത യോഗം ഇന്ന് രാവിലെ കുമ്പനാട് ഹെബ്രോൻപുരത്തു കൂടുകയുണ്ടായി.
പാസ്റ്റർ സാം ജോർജ്ജ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പാസ്റ്റർ പി.എസ്. ഫിലിപ്പ് (എജി), ചർച്ച് ഓഫ് ഗോഡ് സഭകളെ പ്രതിനിധീകരിച്ചു പാസ്റ്റർ സി.സി തോമസ്,പാസ്റ്റർ സണ്ണികുട്ടി, പാസ്റ്റർ ഓ.എം. രാജു (ഡബ്ള്യു.എം.ഇ) മറ്റു സഭാ നേതാക്കന്മാർ, ഐ.പി.സി സഭകളെ പ്രതിനിധീകരിച്ചു ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ എം.പി. ജോർജ്ജ്‌കുട്ടി, ട്രഷറർ സണ്ണി മുളമൂട്ടിൽ, സ്റ്റേറ്റ് കൗൺസിലിനെ പ്രതിനിധീകരിച്ചു വൈസ് പ്രസിഡന്റ് പാസ്റ്റർ സി.സി. എബ്രഹാം, സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ, ട്രഷറർ പി.എം. ഫിലിപ്പ് എന്നിവർ പങ്കെടുത്തു.
അംഗീകരിക്കപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾ
marga nirdeshangal