ചെറു ചിന്ത: നിലനിൽക്കുന്ന സന്തോഷം | ബിൻസൺ കെ.ബാബു, കൊട്ടാരക്കര

നമ്മിൽ ഓരോരുത്തരുടെയും ജീവിതത്തിൽ പലവിധങ്ങളായ പ്രതിസന്ധികൾ കടന്നുവരാറുണ്ട്. അതിന്റെ മധ്യത്തിൽ നമ്മിൽ പലരും തളർന്നു പോകാറുണ്ട്, എന്നാൽ പലരും അതിജീവിക്കാറുമുണ്ട്. ദൈവത്തിൽ ആശ്രയിക്കുന്ന ഒരു ദൈവപൈതൽ എപ്പോഴും ആശ്രയമാക്കുന്നത് മാനുഷികമായ വാക്കുകളിലോ, ചിന്താ ശക്തിയിലോ അല്ല മറിച്ച് ദൈവത്തിന്റെ അതി മഹത്തായ വാക്കുകളിലും, വിചാരങ്ങളിലുമാണ്. അങ്ങനെയുള്ളവരാണ് ക്രിസ്‌തീയ ജീവിതത്തിൽ വിജയം പ്രാപിച്ചവർ.

ലോകപ്രകാരം നോക്കുകയാണെങ്കിൽ ഒരുപക്ഷെ നമുക്ക് എല്ലാ വിധ സന്തോഷങ്ങളും കിട്ടും. എന്നാൽ അതിൽ മാത്രം ലക്ഷ്യം വയ്ക്കുന്നവർ പാതി വഴിയിൽ പരാജയപ്പെട്ട് ജീവിത ലക്ഷ്യം നഷ്ടമാക്കി ജീവിതം തന്നെത്താൻ നശിപ്പിച്ചു കളയുന്നു. ഇവിടെയാണ് ദൈവത്തിൽ ആശ്രയിക്കുന്ന ഒരു ദൈവപൈതലിന്റെയും ലോകത്തിൽ ആശ്രയിക്കുന്ന ഒരു മനുഷ്യന്റെയും വ്യത്യാസം കാണുവാൻ കഴിയുന്നത്. ദൈവത്തിൽ പ്രത്യാശ വച്ച് ജീവിതം നയിക്കുന്ന ഒരു ദൈവപൈതൽ എന്നും പുഷ്ഠി പ്രാപിച്ചും, സന്തോഷവുമുള്ളവനായിരിക്കും.

പ്രിയരേ, നമ്മുടെ സന്തോഷവും, പ്രത്യാശയും ദൈവത്തിൽ മാത്രമായിരിക്കട്ടെ. ദൈവീകമായ പ്രത്യാശ എന്നും നിലനിൽക്കുന്നതും, ആ പ്രത്യാശ ദൈവത്തോട് അടുപ്പിക്കുന്നതുമാണ്. കേവലം ഈ ലോകത്തിലെ താത്കാലിക സന്തോഷത്തിലല്ല മറിച്ച് ദൈവത്തിൽ മാത്രം സന്തോഷിച്ച്‌ നിത്യതയ്ക്കായി ഒരുങ്ങിയിരിക്കാം.

ബിൻസൺ കെ.ബാബു, കൊട്ടാരക്കര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply