“God is in Control” പ്രോഗ്രാമിന്റെ 50-മത്‌ എപ്പിസോഡ് ഇന്ന് രാത്രിയിൽ

യൂ കെ : ഐ എ ജി യൂകെ & യൂറോപ്പും വിക്ടറിമീഡിയയും ചേർന്ന് നടത്തുന്ന “ഗോഡ് ഈസ് ഇൻ കൺട്രോൾ” എന്ന പ്രത്യേക പ്രോഗ്രാമിന്റെ 50-മത്‌ എപ്പിസോഡ് ഇന്ന് വൈകുന്നേരം യു.കെ സമയം 6 മണി മുതൽ 7 വരെ (ഇന്ത്യൻ സമയം രാത്രി 10.30 മുതൽ 11.30 വരെ) നടത്തപ്പെടുന്നു.

പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, പാസ്റ്റർ ബെന്നി ജോൺ, പാസ്റ്റർ ഫിന്നി കാഞ്ഞങ്ങാട് തുടങ്ങിയവർ അതിഥികളായി എത്തുന്നു.
ക്രൈസ്തവ എഴുത്തുപുരയിലും ഈ പ്രോഗ്രാം ലൈവ് ആയി വീക്ഷിക്കാവുന്നതാണ്. 50-മത്‌ എപ്പിസോഡ് മുതൽ ആഴ്ചയിൽ ഒരു ദിവസം മാത്രം ആയിരിക്കും ഇനിയും സംപ്രേക്ഷണം ചെയ്യുന്നത്.
ഇതിനോടകം തന്നെ ക്രൈസ്തവ സമൂഹത്തിൽ ശ്രദ്ധിക്കപ്പെട്ട ഗോഡ് ഈസ് ഇൻ കണ്ട്രോൾ എന്ന പ്രോഗ്രാമിന്റെ പ്രധാന അവതാരകൻ ഐ എ ജി യു കെ &. യൂറോപ്പിന്റെ ചെയർമാൻ. പാസ്റ്റർ ബിനോയി എബ്രഹാമും ഹോസ്റ്റായി പാസ്റ്റർ.ജിനു മാത്യൂവും , പാസ്റ്റർ സാം മാത്യുവും ആണ്. ക്രൈസ്തവ സമൂഹത്തിലെ പ്രമുഖ മീഡിയ ക്രൈസ്തവ എഴുത്തുപുര മീഡിയ പാട്നറായി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.