സി ഇ എം ഡൽഹി സോൺ ഓൺലൈൻ ബൈബിൾ ക്വിസ്സ് 2020
ഡൽഹി: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ സി ഇ എം (ഡൽഹി സോൺ ) നടത്തുന്ന ഓൺലൈൻ ബൈബിൾ ക്വിസ് ഇന്ന് മുതൽ ( 24 ഏപ്രിൽ 2020) ആരംഭിക്കുന്നു. സി ഇ എം ഡൽഹി സോണിന്റെ www.cemdelhizone.com എന്ന വെബ്സൈറ്റിലൂടെയാണ് ക്വിസ്സ് നടത്തപ്പെടുന്നത്.
എല്ലാ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ നടത്തപ്പെടുന്ന ബൈബിൾ ക്വിസ്സിൽ സഭാ ഭേദമെന്യേ ഏവർക്കും പങ്കെടുക്കാവുന്നതാണെന്ന് സെക്രട്ടറി ഇവാ. എബിൻ തങ്കച്ചൻ അറിയിച്ചു.
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ 10 ചോദ്യത്തിന് ശരി ഉത്തരം നല്കുന്നവരാകും വിജയി.