കോവിഡ് -19 ; ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രസ്താവന പുറപ്പെടുവിച്ചു

ജിബിൻ ഫിലിപ്പ് തടത്തിൽ

കുമ്പനാട്: ലോകരാജ്യങ്ങളിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് -19 കേരളത്തിലും സ്ഥിതികരിച്ചിരിക്കുന്ന സാഹചര്യത്തിൽ രോഗം കൂടുതൽ വ്യാപിക്കാതിരിക്കേണ്ടതിന് കേരളാ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ പൂർണമായി അനുസരിക്കുവാനും,ഈ രോഗത്തിൽ നിന്ന് വിമുക്തി നേടേണ്ടതിന് പ്രാർത്ഥിക്കുവാനും നാം ബാധ്യസ്ഥരാണ്.ഇതിനോടുള്ള ബന്ധത്തിൽ ഇന്ന് അടിയന്തിരമായി കൂടിയ ഐ.പി.സി കേരളാ സ്റ്റേറ്റ് എക്സിക്യുട്ടിവ് എടുത്ത തീരുമാനങ്ങൾ താഴെ കൊടുത്തിരിക്കുന്നു. സെന്റർ ,ലോക്കൽ സഭകൾ ഇത് പാലിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.

1.അതാത് ജില്ലകളിൽ ജില്ലാ കളക്‌ടർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാൻ സെന്റർ/ ഏരിയ പാസ്റ്റർമാർ ലോക്കൽ സഭകളെ ബോധവൽക്കരിക്കേണ്ടതാണ്.
2.മാസയോഗങ്ങൾ,കൺവൻഷനുകൾ,കോട്ടേജ് മീറ്റിംഗുകൾ ,ബൈബിൾ ക്ലാസുകൾ തുടങ്ങി ആളുകളെ കൂട്ടിയുള്ള യോഗങ്ങളും പുത്രിക സംഘടനകളായ സണ്ടേസ്കൂൾ,പി.വൈ.പി.എ.,സോദരിസമാജം എന്നിവയുടെ ക്യാമ്പ്,വി.ബി.എസ് മറ്റു യോഗങ്ങളും കോവിഡ് -19 ന് ശമനം ഉണ്ടാകുന്നതുവരെ നടത്താതിരിക്കേണ്ടതാണ്.
3.നമ്മുടെ സഭായോഗങ്ങളിലെ പരിപാവനമായ ശുശ്രൂഷയായ കർത്തൃമേശയിൽ കോവിഡ് -19 ന്റെ ലക്ഷണങ്ങളായ പനി,ചുമ തുടങ്ങിയവയുള്ളവരെ പങ്കെടുപ്പിക്കാതെയിരിക്കേണ്ടതും ഹസ്തദാനം ,വിശുദ്ധ ചുംബനം എന്നിവ തത്കാലം ഒഴിവാക്കേണ്ടതുമാണ്.
4.വിവാഹം,ശവസംസ്കാര ശുശ്രൂഷകളിൽ പരമാവധി ആളെണ്ണം കുറച്ചു ജാഗ്രത പാലിക്കേണ്ടതാണ്.

ജനത്തിന്റെ സൗഖ്യത്തിനും പകർച്ച വ്യാധിയിൽ നിന്നുള്ള വിടുതലിനുമായി നമുക്ക് ഉപവസിച്ച് പ്രാർത്ഥിക്കുകയും ,പ്രവർത്തിക്കുകയും ചെയ്യണമെന്ന് ഐ.പി.സി കേരളാ സ്റ്റേറ്റ് എക്സിക്യുട്ടിവിനു വേണ്ടി പാസ്റ്റർ സി.സി എബ്രഹാം (പ്രസിഡന്റ് ഇൻ ചാർജ്) പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ(സെക്രട്ടറി ഇൻ ചാർജ് )എന്നിവർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply