അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവെൻഷനും, പൊതുസഭാ യോഗവും മാറ്റിവെച്ചു
കോഴിക്കോട് : കോറോണ (കോവിഡ് 19 ) വൈറസിൻ്റെ ഭീതിജനകമായ വ്യാപനം നിമിത്തം ഏ.ജി മലബാർ ഡിസ്ട്രിക്ട് കൗൺസിൽ ഏപ്രിൽ 23 മുതൽ 26 വരെ കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജ് വെച്ച് നടത്താൻ തീരുമാനിച്ചിരുന്ന 22-മത് ജനറൽ കൺവെൻഷനും, പൊതുസഭാ യോഗവും റദ്ദ് ചെയ്യുവാൻ എക്സിക്യുട്ടിവ് കമ്മിറ്റി തീരുമാനിച്ച വിവരം സഭാ സൂപ്രണ്ട് റവ.ഡോ.വി.റ്റി ഏബ്രഹാം പ്രസ്താവനയിലൂടെ അറിയിച്ചു. മലബാർ ഡിസ്ട്രിക്ടിൻ്റെ വാർഷിക ജനറൽ കോൺഫ്രൻസ് മെയ് 19ന് കോഴിക്കോട് ഹെഡ്ക്വാർട്ടർ ബിൽഡിങ്ങിൽ വെച്ച് നടത്തുവാനും തീരുമാനിച്ചിരിക്കുന്നു.