പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ വന്‍തുക പിഴ ഈടാക്കാന്‍ തീരുമാനം; സമയ പരിധി മാര്‍ച്ച് 31 ന് അവസാനിക്കും
ന്യൂഡല്‍ഹി: പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ വന്‍തുക പിഴ ഈടാക്കാന്‍ തീരുമാനം. മാര്‍ച്ച് 31 നാണ് അവസാന തീയതി. ഇതിനകം ബന്ധിപ്പിക്കാത്തവര്‍ക്ക് 10,000 രൂപയാണ് പിഴത്തുക. ആദായ നികുതി നിയമത്തിലെ വകുപ്പ് 272 ബി പ്രകാരമാണ് പിഴയടയ്ക്കേണ്ടത്.
പ്രവര്‍ത്തന യോഗ്യമല്ലാതാവുന്ന പാന്‍ പിന്നീട് ഉപയോഗിച്ചാലാണ് ഇത്രയും തുക പിഴയായി നല്‍കേണ്ടി വരിക. പ്രവര്‍ത്തന യോഗ്യമല്ലാത്ത പാന്‍ കൈവശമുള്ളവര്‍ വീണ്ടും പുതിയതിനായി അപേക്ഷിക്കാനും പാടില്ല. ആധാറുമായി ലിങ്ക് ചെയ്താല്‍ മതി പഴയത് പ്രവര്‍ത്തന യോഗ്യമാകും. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ, ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനോ മറ്റോ ഐഡി പ്രൂഫായി പാന്‍ നല്‍കിയിട്ടുള്ളവര്‍ക്ക് പിഴ ബാധകമാവില്ല. അതേസമയം, ആധാറുമായി ബന്ധിപ്പിച്ചാലുടനെ പാന്‍ പ്രവര്‍ത്തന യോഗ്യമാകും. അതിനു ശേഷമുള്ള ഇടപാടുകള്‍ക്ക് പാന്‍ നല്‍കിയാല്‍ പിഴ അടയ്‌ക്കേണ്ടതില്ല.