ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്ററിന് പുതിയ നേതൃത്വം
തിരുവല്ല: ക്രൈസ്തവ ലോകത്ത് ചുരുങ്ങിയ വർഷങ്ങളിലെ മാധ്യമ- സാമൂഹിക പ്രവർത്തനങ്ങൾ കൊണ്ട് ജനമനസുകളിൽ ഇടം പിടിച്ച ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്ററിന്റെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.
പ്രസിഡന്റായി ജിനു വർഗീസ് പത്തനാപുരം, വൈസ് പ്രസിഡന്റും ശ്രദ്ധ ഡയറക്ടറുമായി ഡോ. പീറ്റർ ജോയ്, വൈസ് പ്രസിഡന്റായി സുജ സജി, സെക്രട്ടറിയായി പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബെൻസൺ വി. യോഹന്നാൻ, ജോയിന്റ് സെക്രട്ടറിയും അപ്പർ റൂം ഡയറക്ടറുമായി ഷോളി വർഗീസ്, ട്രഷററായി പാസ്റ്റർ ജസ്റ്റിൻ ജോർജ് കായംകുളം, മീഡിയ കൺവീനറായി ബിൻസൺ കെ.ബാബു, കൊട്ടാരക്കര എന്നിവരെയും തിരഞ്ഞെടുത്തു.
കമ്മിറ്റി അംഗങ്ങൾ ആയി പാസ്റ്റർ ബെന്നി ജോൺ, ഡോ.ബെൻസി ബാബു, ഡോ.ജീസ് പോൾ, ജെയ്സു വർഗീസ് ജോൺ, ബിനീഷ് ബി. പി, ജോഷി സാം മോറിസ്, അമൽ മാത്യു, ജിനീഷ്, ബിജു സി. നൈനാൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ജോൺസൻ വെടിക്കെട്ടിൽ മാനേജ്മെന്റ് പ്രതിനിധിയായി കേരളാ ചാപ്റ്ററിനു നേതൃത്വം നൽകും.
കഴിഞ്ഞ വർഷങ്ങളിലെ വാർഷിക റിപ്പോർട്ട് വായിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. മാധ്യമ- സാമൂഹിക പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കഴിഞ്ഞ നാളുകളിൽ കേരള ചാപ്റ്ററിനു ചെയ്തെടുക്കുവാൻ സാധിച്ചു.
പ്രസിഡന്റ് ജിനു വർഗീസ് പത്തനാപുരം മികച്ച സംഘാടകനും പി.വൈ.സി കോഡിനേറ്ററുമാണ്, സി.എ മുൻ ട്രഷററായി പ്രവർത്തിച്ചിട്ടുണ്ട്.
സെക്രട്ടറി പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ എഴുത്തുകാരനും, സുവിശേഷ പ്രഭാഷകനും, പി.വൈ.പി.എ പാലാ ഈസ്റ്റ് സെന്റർ പ്രസിഡന്റും, ഐ.പി.സി പെനിയേൽ നെന്മേനി മുണ്ടക്കയം സഭ ശുശ്രൂഷകനുമാണ്
ട്രഷറർ പാസ്റ്റർ ജസ്റ്റിൻ ജോർജ് കായംകുളം അനുഗ്രഹീതനായ എഴുത്തുകാരനും സുവിശേഷ പ്രഭാഷകനും പി.വൈ.പി.എ മാവേലിക്കര വെസ്റ്റ് സെന്റർ വൈസ് പ്രസിഡന്റും ഐപിസി പെനിയേൽ സഭ ശുശ്രൂഷകനുമാണ്.