ഷിമോഗ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ സെന്റർ സോൺ കൺവൻഷന് അനുഗ്രഹീത തുടക്കം. സെന്റ് തോമസ് സി.എസ്. ഐ കമ്മ്യൂണിറ്റി ഹാളിൽ, പാസ്റ്റർ സാം മാത്യുവിന്റെ അദ്ധ്യക്ഷത യിൽ ആരംഭിച്ച കൺവൻഷൻ ഐ.പി. സി കർണ്ണാടക പ്രസിഡന്റ് പാസ്റ്റർ കെ.എസ് ജോസഫ് മർക്കോസ് 10 : 51 ആധാരമാക്കി ജന്മനാ കുരുടനായവന്റെ നിലവിളിക്ക് മുൻപിൽ നിന്ന യേശു ഇന്നും ലഭ്യമാണ് അവനോട് നിലവിളിക്കുവാൻ നീ തയ്യാറെങ്കിൽ തന്റെ ഒരു വാക്ക് മതി നിന്റെ ജീവിതം രൂപാന്തരപ്പെടുവാൻ എന്ന ലഘു സന്ദേശത്തൊട പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് കന്നഡ യിൽ പാസ്റ്റർ സ്റ്റീവൻ സുരേഷ് കന്നഡ യിലും ,ഡോ. ഇടിച്ചെറിയ നൈനാൻ മലയാളത്തിലും സന്ദേശങ്ങൾ നൽകും.
വരും ദിവസങ്ങളിൽ കർതൃദാസന്മാരായ പാസ്റ്റർ വർഗീസ് ഫിലിപ്പ് ഐ പി സി കർണ്ണാടക സ്റ്റേറ്റ് സെക്രട്ടറി, പാസ്റ്റർ ജോസ് മാത്യൂ വൈസ് പ്രസിഡന്റ് ഐ പീ സി കർണ്ണാടക സ്റ്റേറ്റ്, പാസ്റ്റർ ജേക്കബ് ജോർജ് പ്രസിഡന്റ് ഐ പീ സി യൂകെ ആന്റ് അയർലൻഡ്, പാസ്റ്റർ ഇടിച്ചെറിയ നൈനാൻ കേരള,പാസ്റ്റർ കെ, സ്റ്റീഫൻ സുരേഷ്, ഹുൻസൂർ,മൈസൂർ, പാസ്റ്റർ വർഗീസ് മാത്യൂ പ്രസിഡന്റ്,ഐ.പി.സി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ,പാസ്റ്റർ എൻ, സീ, ഫിലിപ്പ്, പ്രസിഡന്റ് ഐ.പി. സി, ബാംഗ്ലൂർ നോർത്ത് സെന്റർ എന്നിവർ സന്ദേശങ്ങൾ നൽകുന്നതാണ്. ബൈബിൾ ക്ലാസുകൾ, സൺഡേ സ്കൂൾ, പീ വൈ പി എ ,സോദരി സമാജം എന്നീ പുത്രികാ സംഘടനകളുടെ വാർഷിക സമ്മേളനങ്ങൾ, ഫെബ്രുവരി 9 ന് ഞായറാഴ്ച രാവിലെ 9 മുതൽ 1 മണിവരെ സെന്റർ സോൺ സഭകളുടെ സംയുക്ത സഭായോഗം നടക്കുന്നതിയിരിക്കും.കൺവൻഷൻ ക്വയർ ഗാനശൂശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.
പാസ്റ്റർ കെ എസ് ജോസഫ് ജനറൽ കൺവീനറായും,പാസ്റ്റർ പീ പി ജോസഫ്, സോണൽ കൺവീനറായും, പീ.വി പോൾ ജോയിന്റ് കൺവീനറിയും, പാസ്റ്റർ ഗ്ലാഡ്സൺ പബ്ലിസിറ്റി കൺവീനറായും പ്രവർത്തിക്കുന്നു.