ഡോ.സ്റ്റാലിൻ കെ. തോമസിന് അന്താരാഷ്ട്ര ബഹുമതി
മേലുകാവ്: മുപ്പത് വർഷങ്ങൾ ഇന്ത്യയിലും നിരവധി രാജ്യങ്ങളിലുമായി അദ്ധ്യാപകവൃത്തിയിൽ പ്രശസ്ത സേവനം ചെയ്ത ഡോ. സ്റ്റാലിൻ കെ. തോമസിന് “ഇന്റർനാഷണൽ ബെസ്റ്റ് എഡ്യൂക്കേറ്റർ 2020 “അവാർഡ് ലഭിച്ചു. ജനുവരി എട്ടിന് ബാംഗ്ലൂരിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ അയാട്ടാ ഇന്റർനാഷണലിന്റെ
ഇന്റർനാഷണൽ ഓഫീസർമാരായ ഡോ. ടിം അലൻ ഓസിയോവി (വാൻക്യൂവർ,കാനഡ),
ഡോ.ആൻഡ്രൂ വിൽസൺ (ബ്രിട്ടീഷ് കൊളംബിയ,കാനഡ), ഡോ.ജെയിംസ് തോമസ് (മുൻ വൈസ് ചാൻസിലർ,ഡി.വൈ പാട്ടീൽ യൂണിവേഴ്സിറ്റി, നവി മുംബൈ),
ഡോ.ബാബു പി. തോമസ് (ന്യൂയോർക്ക്, യു.എസ്.എ.)എന്നിവർ ചേർന്നാണ് അവാർഡ് നൽകിയത്. അവാർഡ് ദാന ചടങ്ങിൽ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിൽ നിന്നും, പത്ത് രാജ്യങ്ങളിൽ നിന്നുമായി മുന്നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു.2018-ൽ ഫിലിപ്പൈൻസിലെ മനിലായിൽ വെച്ച് മറ്റൊരു ഇൻറർനാഷണൽ അവാർഡ് നേടിയിട്ടുണ്ട്. ജീവിതത്തിൽ കഠിന പരിശ്രമത്തിൽ വിജയിച്ച വ്യക്തികൂടിയാണ് ഡോ.സ്റ്റാൻലി കെ.തോമസ്.
മേലുകാവ് (പാണ്ട്യമ്മാവ്) കൊച്ചു മൂട്ടിൽ (ചൂണ്ടിയാനിയിൽ) പരേതനായ കെ. എം.തോമസ് -അന്നമ്മ ദമ്പതികളുടെ മകനായ ഇദ്ദേഹം, മേലുകാവുമറ്റം സെന്റ് തോമസ് സ്കൂൾ, ഇരുമാപ്രമറ്റം എം.ഡി.സി.എം.എസ് ഹൈസ്കൂൾ, മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസാനന്തരം, എറണാകുളം, ഡൽഹി, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തി.1989 – ൽ ഡൽഹിയിൽ അദ്ധ്യാപകനായി. ഡൽഹി, മദ്ധ്യപ്രദേശ്,കേരളം, കൽക്കട്ട എന്നിവിടങ്ങളിലായി 30 വർഷത്തെ അദ്ധ്യാപനം പൂർത്തീകരിച്ചു. നിരവധി രാജ്യങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറായി
യാത്ര ചെയ്തു വരുന്ന ഇദ്ദേഹം അടുത്ത പത്ത് വർഷങ്ങൾ കൊണ്ട് 100 രാജ്യങ്ങൾ സന്ദർശിക്കാൻ ഉള്ള യാത്രാ പരിപാടികളിലാണ്.
കൽക്കട്ട, ഡംഡം എയർപോട്ടിനടുത്ത് കുടുംബമായി താമസിക്കുന്നു.2007- ൽ കൽക്കട്ടയ്ക്കു അടുത്ത് ഗാജോളിൽ ഇദ്ദേഹവും ഭാര്യയും ചേർന്ന് ആരംഭിച്ച ബഥേൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഇന്ന് അവിടുത്തെ ഉന്നത നിലവാരം പുലർത്തുന്ന ഐ.സി.എസ്.ഇ. സിലബസ് സ്കൂളാണ്.
ഇദ്ദേഹം പ്രിൻസിപ്പലും,ഭാര്യ ജിസ്സാ സ്റ്റാലിൻ വൈസ് പ്രിൻസിപ്പലും ആണ്.
തിയോളജി, ഇംഗ്ലീഷ് സാഹിത്യം, മനശ്ശാസ്ത്രം എന്നിവയിൽ മാസ്റ്റർ ബിരുദധാരിയും അദ്ധ്യാപകനുമായ ഇദ്ദേഹം മനഃശാസ്ത്രത്തിൽ പി.എച്ച്.ഡി. നേടുകയും ഇപ്പോൾ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ക്ലിനിക്കൽ സൈക്കോളജിയിൽ രണ്ടാംവർഷ മാസ്റ്റർ വിദ്യാർത്ഥിയുമാണ്. ക്ലിനിക്കൽ സൈക്കോളജിയിൽ ഡോക്ടറേറ്റ് ഒരു ലക്ഷ്യമാണ്.
ഹെൻട്രി ബേക്കർ കോളേജ്, പൂർവ്വ വിദ്യാർഥികളുടെ ദുബായ് ചാപ്റ്റർ അംഗമാണ്.കഴിഞ്ഞ 13 വർഷങ്ങളായി ലയൺസ് ക്ലബ് ഇൻറർനാഷണൽ (ഗാജോൾ ലയൺസ് ക്ലബ്) അംഗവും, ഇപ്പോൾ ഡയറക്ടറുമാണ്.
മക്കൾ: എമി സ്റ്റാലിൻ (ബി.ബി.എ. രണ്ടാംവർഷം, കൽക്കട്ട)
ആഷ്ബൽ സ്റ്റാലിൻ,പ്ലസ് വൺ, കൽക്കട്ട.