ഭാരതപ്പുഴ കൺവൻഷൻ ഫെബ്രുവരി 13 മുതൽ
ഒറ്റപ്പാലം: പാലക്കാട്, തൃശൂർ ജില്ല കളിലെ 60 ലധികം സഭകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്നുവരുന്ന
ഭാരതപ്പുഴ കൺവൻഷന്റെ 22 മത് സുവിശേഷ യോഗങ്ങൾ ഫെബ്രുവരി 13 മുതൽ 16 വരെ ഒറ്റപ്പാലം മണൽത്തീരത്ത് നടക്കും. ഫെബ്രുവരി 13 ന് വൈകിട്ട് പ്രസിഡന്റ് പാസ്റ്റർ ഇ.പി.വർഗീസ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ അനീഷ് കാവാലം, ബിജു തമ്പി, ടിനു ജോർജ്, പി.ജി. യേശുദാസ് എന്നിവർ പ്രസംഗിക്കും. കൺവൻഷൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.
സമാപന ദിവസമായ ഫെബ്രുവരി 16 ന് നടക്കുന്ന പ്രത്യേക ഗാനശുശ്രൂഷയ്ക്ക് കെസ്റ്റർ, സ്റ്റീഫൻ ദേവസി, പാസ്റ്റർ ജെയിംസ് ജോൺ തോന്യാമല, സ്റ്റീവൻ ശാമുവേൽ ദേവ സി എന്നിവർ നേതൃത്വം നല്കും. പാസ്റ്റർ പി.ഡി.ജേക്കബിന്റെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.






- Advertisement -