കൊറോണ വൈറസിനു പിന്നാലെ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ‘ലാസ്സ’ വൈറല്‍ പനി പടരുന്നു; നൈജീരിയയിൽ 29 മരണം

നൈജീരിയ: കൊറോണ എന്ന മാരക വൈറസിനു പിന്നാലെ മനുഷ്യരെ കൊന്നൊടുക്കാന്‍ ലാസ്സ പനിയും . ലോകമെമ്പാടും കൊറോണ വൈറസ് ഭീതി പടരുന്നതിനിടെ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ‘ലാസ്സ’ വൈറല്‍ പനി പടര്‍ന്നുപിടിക്കുന്നു.

നൈജീരിയിലാണ് ജനുവരി മുതല്‍ വൈറല്‍ പനി വ്യാപിക്കാന്‍ തുടങ്ങിയത്.
നൈജീരിയയില്‍ 11 സംസ്ഥാനങ്ങളിലായി 29 പേര്‍ ലാസ്സ പനി ബാധിച്ച്‌ മരിച്ചു. എബോളയ്ക്ക് കാരണമായ വൈറസിന്റെ കുടുംബത്തില്‍പെട്ട വൈറസാണ് പനിക്കു കാരണമായിരിക്കുന്നത്. നൈജീരിയിയില്‍ ഇരുനൂറോളം പേരാണ് ലാസ്സ വൈറല്‍ പനി ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്.

പനി ബാധിച്ച്‌ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം പ്രതിദിനം കൂടി വരുന്ന സാഹചര്യത്തില്‍ ദേശീയതലത്തില്‍ പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക കേന്ദ്രം തുറന്നിട്ടുണ്ട്.
രാജ്യമെങ്ങും വൈറസ് പടര്‍ന്നുപിടിക്കുന്നതായാണ് റിപ്പോര്‍ട്ട്. ബ്യൂണേയിലും ഒരാള്‍ക്ക് ‘ലാസ്സ’ പനി സ്ഥിരീകരിച്ചിട്ടുണ്ട്.


ആഫ്രിക്ക കണ്ട ഏറ്റവും വലിയ പകര്‍ച്ചവ്യാധിയായ എബോളയ്ക്ക് കാരണമായ വൈറസിന്റെ കുടുംബത്തില്‍ പെട്ടതാണ് ലാസ്സ പനിയും പരത്തുന്നത്. ഈ പനി ബാധിച്ചാല്‍ തലച്ചോറിലെ ധമനികള്‍ പൊട്ടിത്തെറിച്ചാണ് രോഗികള്‍ മരിക്കുന്നത്. മലേറിയയും ടൈഫോയിഡും പരത്തുന്നതും ഇതേ കുടുംബത്തിലെ വൈറസ് തന്നെയാണ്.
വടക്കന്‍ നൈജീരിയയിലെ ‘ലാസ്സ’ ടൗണിലാണ് ഈ വൈറല്‍ പനി ആദ്യമായി കണ്ടെത്തിയത്. 1969-ലാണ് ഇവിടെ പ്രത്യേക തരം വൈറല്‍ പനി പടര്‍ന്നത്. അതിനുശേഷമാണ് ഈ പനിക്ക് ‘ലാസ്സ’ പനി എന്ന് പേര് വന്നത്. 2016-ല്‍ ലൈബിരിയ, സിയെറ ലിയോണ്‍, ടോഗോ, ബെനിന്‍ എന്നിവിടങ്ങളിലും ലാസ്സ പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മൃഗങ്ങളില്‍ നിന്നാണ് ലാസ്സ വൈറസ് മനുഷ്യരിലേക്ക് പടരുന്നുത്. പ്രധാനമായും എലികളില്‍ നിന്നാണ് വൈറസ് പകരുന്നത്. വൈറസ് ബാധിച്ച മൃഗങ്ങളുടെ മൂത്രമോ വിസര്‍ജ്യമോ കലര്‍ന്ന ഭക്ഷണസാധനങ്ങളുമായോ മറ്റു വസ്തുക്കളുമായോ സമ്ബര്‍ക്കമുണ്ടാകുമ്‌ബോഴാണ് മനുഷ്യനിലേക്ക് വൈറസ് പകരുന്നത്. വൈറസ് ശരീരത്തിലെത്തിയാല്‍ 21 ദിവസത്തിന് ശേഷമാണ് ലക്ഷണങ്ങള്‍ പ്രകടമാവുക. വൈറസ് ബാധിച്ചവരുടെ ശരീരസ്രവങ്ങളിലൂടെയും സ്പര്‍ശത്തിലൂടെയും രോഗം പകരും.
ലാസ്സ പനിക്ക് കാരണമായ വൈറസ് ശരീരത്തിലെത്തുന്നവരില്‍ 80 ശതമാനവും കാര്യമായ ലക്ഷണങ്ങള്‍ പുറത്ത് കാണിക്കില്ല. ചില കേസുകളില്‍ പനിയും ക്ഷീണവും ഛര്‍ദിയും വയറിളക്കവും തലവേദനയും, പുറം വേദനയും ഉള്‍പ്പെടെയുണ്ടാകാം. ചിലപ്പോള്‍ തൊണ്ടവേദനയും തൊണ്ടവീക്കവുമുണ്ടാകും. ആന്റി വൈറല്‍ മരുന്നായ റിബാവൈറിന്‍ ലാസ്സ പനി ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like
Leave A Reply