ഐ.പി.സി മാവേലിക്കര വെസ്റ്റ് സെന്റർ കൺവൻഷൻ
മാവേലിക്കര: ഐ.പി.സി മാവേലിക്കര വെസ്റ്റ് സെന്റർ കൺവൻഷൻ ജനുവരി 29 മുതൽ ഫെബ്രുവരി 2 വരെ വഴുവാടി എബനേസർ ഗ്രൗണ്ടിൽ നടത്തപ്പെടുന്നു. സെന്റർ മിനിസ്റ്റർ ഡോ. ജോൺ കെ മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ കെ.ജെ തോമസ്, പ്രിൻസ് തോമസ്, സി.സി എബ്രഹാം, എബി അയിരൂർ എന്നിവർ ദൈവവചനം സംസാരിക്കും. മാവേലിക്കര ഹെവൻലി ഹാർപ്സിനൊപ്പം പെർസിസ് ജോൺ ഗാന ശുശ്രുഷ നിർവഹിക്കുന്നു.
സൺഡേ സ്കൂൾ-പി വൈ പി എ സംയുക്ത വാർഷികം, സോദരി സമാജം, ശുശ്രുഷക സമ്മേളനം എന്നിവ വിവിധ ദിവസങ്ങളിൽ നടത്തപ്പെടുന്നു. ഞായറാഴ്ച സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും




- Advertisement -