33-മത് ചർച്ച് ഓഫ് ഗോഡ് ഫെല്ലോഷിപ്പ് ഇൻ ഇന്ത്യ ജനറൽ കൺവൻഷൻ
കോട്ടയം : ചർച്ച് ഓഫ് ഗോഡ് ഫെല്ലോഷിപ്പ് ഇൻ ഇന്ത്യ മുപ്പത്തിമൂന്നാമത് ജനറൽ കൺവൻഷൻ ജനുവരി 31മുതൽ ഫെബ്രുവരി 2 വരെ കൊടുങ്ങൂർ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടുന്നു. ചർച്ച് ഓഫ് ഗോഡ് ഫെല്ലോഷിപ്പ് ഇൻ ഇന്ത്യ ജനറൽ പ്രസിഡന്റ പാസ്റ്റർ എം.എം ചാക്കോ മീറ്റിംഗ് പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ
അനുഗ്രഹീത വചന പ്രഭാഷകരായ പാസ്റ്റർ ലാസർ വി മാത്യു , പാസ്റ്റർ റെജി തോമസ്, പാസ്റ്റർ ടോമി ജോസഫ് എന്നിവർ ദൈവ വചനത്തിൽ നിന്നും പ്രസംഗിക്കും.
ഫെബ്രുവരി 1ന് രാവിലെ 9:30 മുതൽ 1മണി വരെ ലേഡീസ് മീറ്റിംഗും തുടർന്ന് ഉച്ചക്ക് ശേഷം യുവജന മീറ്റിംഗും നടത്തപ്പെടും. ഫെബ്രുവരി 2 ഞായറാഴ്ച 9മണി മുതൽ സംയുക്ത ആരാധനയും അതെ തുടർന്ന് 3:30 മുതൽ പത്മൊസ് ബൈബിൾ കോളേജ് ഗ്രാജുവേഷനും നടത്തപ്പെടും. തെഹില ഗോസ്പൽ സിംഗേഴ്സ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.




- Advertisement -