ചരിത്രത്തിൽ ആദ്യമായി കുമ്പനാട് കൺവൻഷന്റെ തത്സമയ സംപ്രേഷണം സാറ്റലൈറ്റ് ചാനലിൽ ചെയ്ത് ഹാർവെസ്റ്റ് ടീ.വീ
കുമ്പനാട്: കുമ്പനാട് കൺവൻഷൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഐ.പി.സി. ജനറൽ കൺവൻഷൻ ലോകമെമ്പാടുമുള്ള പേക്ഷകരിൽ തത്സമയം സംപ്രേഷണം ചെയ്യുന്നത് ഇക്കുറി, ഹാർവെസ്റ്റ് ടെലിവിഷനാണ്. ഐ.പി.സി സഭയുടെ ചരിത്രത്തിൽ ആദ്യമായി ടെലിവിഷൻ ചാനലിലും തത്സമയ സംപ്രേഷണം നടക്കുന്നു എന്ന പ്രത്യേകതയും കൊണ്ടു വന്നത് ഹാർവെസ്റ്റാണ്. സാങ്കേതികമായി വളരെ അധികം പ്രതിസന്ധികൾ നിലനിന്നിരുന്ന സാഹചര്യത്തിലാണ് ഹാർവെസ്റ്റ് അവസരത്തിനൊത്തുയർന്നു പ്രവർത്തിച്ചത്.
വളരെ നല്ല നിലവാരമുള്ളതും സാങ്കേതികതയിൽ മുൻനിരയിൽ നിൽക്കുന്നതുമായ ഉപകരണങ്ങളാണ് ഹാർവെസ്റ്റ് ഉപയോഗിക്കുന്നത്. നൂറ്റി അൻപത്തിയൊന്ന് രാജ്യങ്ങളിൽ സംപ്രേഷണം ചെയ്യുന്ന ഹാർവെസ്റ്റ് ടി.വി. അഞ്ചു വ്യത്യസ്തചാനലുകളിൽ ലഭ്യമാണ്.
96മത് ഐ.പി.സി. ജനറൽ കൺവൻഷൻ സമാപന സമ്മേളനവും ഹാർവെസ്റ്റ് റ്റി.വി കേരള എന്ന സാറ്റലൈറ്റ് ചാനലിൽ ആണ് HD ദൃശ്യമികവിൽ തത്സമയ സംപ്രേഷണം ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. ക്രൈസ്തവ എഴുത്തുപുരയും ഈ വർഷത്തെ കൺവൻഷന്റെ ഓൺലൈൻ മീഡിയ പാർട്ണർ ആയി ഹാർവെസ്റ്റ് ടീവിയോടൊപ്പം പ്രവർത്തിക്കുന്നു.