ഓതറ: ഐ.പി.സി ഓതറ സീയോൻ സഭാംഗവും പേടിയിൽ തോമസിന്റെ ഭാര്യയുമായ ലീന തോമസ് വേദ പുസ്തകം മുഴുവൻ വായിച്ചു തീർത്തപ്പോൾ മുതൽ തന്റെ ആഗ്രഹമായിരുന്നു വേദപുസ്തകം പകർത്തി എഴുതുക എന്നുള്ളത്. അതിൻപ്രകാരം 2019 ജനുവരി 22 രാവിലെ 4 മണി മുതൽ പകർത്തി എഴുത്ത് ആരംഭിച്ചു 111 ദിവസം എടുത്ത് 2019 മെയ് 13 ഉച്ചക്ക് 2 മണിക്ക് എഴുതി പൂർത്തീകരിച്ചു.
ഓരോ ദിവസവും 10 മുതൽ 14 മണിക്കൂർ പകർത്തി എഴുതുന്നതിനായി സമയം കണ്ടെത്തി, 1895 പേജുകൾ എഴുതി തീർക്കുവനായി 38 പേനകൾ ഉപയോഗിച്ചു. എഴുതി തീർത്ത വേദപുസ്തകം ബൈൻഡിങ് ചെയ്ത് ഭവനത്തിൽ സൂക്ഷിച്ചിരിക്കുന്നു.
ലീന തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നു ബിരുദവും, തിരുവനന്തപുരം മാർ തിയോഫിലോസ് ട്രെയിനിങ് കോളേജിൽനിന്ന് ബിഎഡും നേടിയിട്ടുണ്ട്.
വേദപുസ്തകം പകർത്തി എഴുതുന്നതിന് പല തടസ്സങ്ങൾ ഇടയ്ക്ക് ഉണ്ടായെങ്കിലും തന്റെ കുടുംബവും, സഭ പാസ്റ്ററും ദൈവസഭയും തനിക്ക് വേണ്ടെന്ന് പിന്തുണകൾ നൽകിയെന്ന് ലീന പറഞ്ഞു.
മക്കൾ ആദേശ്, ലിഡിയ.