ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷനോട് അനുബന്ധിച്ച് ജനുവരി 11-ാം തീയതി ശനിയാഴ്ച ഉച്ചക്ക് ശേഷം 2 മണി മുതൽ പവർ കോൺഫറൻസ് നടക്കുന്നതാണ്. ഈ കാലഘട്ടത്തിൽ ശക്തമായി ഉപയോഗിക്കുന്ന പാസ്റ്റർ പ്രിൻസ് തോമസ് റാന്നി വചനം സംസാരിക്കുകയും ലോർഡ്സൺ ആന്റണി ക്വയറിന് നേതൃത്വം നൽകുന്നതുമാണ്. കടന്നുവന്ന് അനുഗ്രഹം പ്രാപിപ്പാൻ എല്ലാ യുവജനങ്ങളെയും ക്രിസ്തുവിൽ ആഹ്വാനം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.