ശാരോൻ ഇവാഞ്ചലിസം ബോർഡ് കെരിഗ്മ ടി20 ഉദ്ഘാടനം നടന്നു
തൃശൂർ: ശാരോൻ ഫെല്ലോഷിപ്പ് ചർച് ഇവാഞ്ചലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ചാലക്കുടിയിൽ കെരിഗ്മ ടി20 എന്ന പേരിൽ പരസ്യയോഗങ്ങൾ ചെയർമാൻ പാസ്റ്റർ ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാം റ്റി മുഖത്തല, പാസ്റ്റർ കെ വി ഷാജു, പാസ്റ്റർ തോമസ് ചാക്കോ, ജയ്സൻ തുടങ്ങിയവർ പ്രസംഗിച്ചു. പാസ്റ്റർ ഫിന്നി തോമസ് നേതൃത്വം നൽകി. ചാലക്കുടിയിലെ വിവിധ സ്ഥലങ്ങളിൽ പരസ്യയോഗങ്ങൾ നടന്നു.