കുമ്പനാട് ഉപവാസ പ്രാർത്ഥനക്ക് ആരംഭമായി
കുമ്പനാട് ഹെബ്രോൻപുരം : തൊണ്ണൂറ്റി ആറാമത് കുമ്പനാട് കൺവൻഷൻ (ഐ.പി. സി ജനറൽ കൺവൻഷൻ) നടക്കുന്നതിന് മുന്നോടിയായി ക്രമീകരിച്ചിരിക്കുന്ന ഉപവാസപ്രാർത്ഥനയ്ക്ക് തുടക്കമായി. ജനുവരി 6 മുതൽ 10 വരെ നടക്കുന്ന ഉപവാസപ്രാർത്ഥന, ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ എം.ഐ കുര്യൻ അദ്ധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന യോഗത്തിൽ ഐ.പി.സി. പ്രയർ ബോർഡ് ചെയർമാൻ പാസ്റ്റർ ജേക്കബ് ജോർജ്, ഐ.പി.സി ജനറൽ ജോ: സെക്രട്ടറി പാസ്റ്റർ എം.പി. ജോർജ്കുട്ടി, ഐ.പി.സി ജനറൽ ട്രഷറാർ സണ്ണി മുളമൂട്ടിൽ, പാസ്റ്റർ ജോൺ റിച്ചാർഡ്, പാസ്റ്റർ സജി കാനം എന്നിവർ പ്രസംഗിച്ചു.
ഗാനശുശ്രൂഷകൾ, പാസ്റ്റർ റിജോയ് ജോർജ് നേതൃത്വം നൽകുന്ന “ലിവിങ് വോയ്‌സ് – മല്ലപ്പള്ളി”, ബെറിൽ ബി. തോമസ് നേതൃത്വം നൽകുന്ന പി.വൈ.പി.എ ക്വയർ നിർവഹിക്കും.
പ്രസ്തുത ഉപവാസ കൂടിവരവുകളിലേക്ക് പ്രാർത്ഥനാപൂർവ്വം കടന്നു വന്ന് സഹകരിക്കുന്നതിനായി റവ: ഡോ: വത്സൻ അബ്രഹാം, ഡോ: വിത്സൺ ജോസഫ്, പാസ്റ്റർ സാം ജോർജ് തുടങ്ങിയവർ നേതൃത്വം നൽകുന്ന ഐ.പി.സി. ജനറൽ എക്സിക്യൂട്ടീവ് കമ്മിറ്റി, ഏവരേയും സ്വാഗതം ചെയ്യുന്നു.