ഐ.പി.സി സൺഡേസ്കൂൾ വിരുത് പരീക്ഷ ഫലം പ്രഖ്യാപിച്ചു: ഗ്രേസ് ജോണിക്ക് ഏറ്റവും കൂടുതൽ മാർക്ക്

ജോജി ഐപ്പ് മാത്യൂസ്

കുമ്പനാട്: ഐ.പി.സി സൺഡേസ്കൂൾ വിരുത് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഹൈറേഞ്ചിനും പാലക്കാടിനുമടക്കം റാങ്കിന്റെ തിളക്കം.

തൃശൂർ വെസ്റ്റ് സെന്ററിലെ ഗ്രേസ് ജോണിയ്ക്കാണ് (91 മാർക്ക്, അഞ്ചാം ക്ലാസ്) ഏറ്റവും കൂടിയ മാർക്ക്. 15-ാം ക്ലാസിൽ കോട്ടയം സൗത്ത് സെന്ററിലെ നിസിമോൾ വി. ജോയിക്കാണ് ഒന്നാം റാങ്ക് (79 മാർക്ക്). 14-ാം ക്ലാസിൽ റാങ്കിന് അർഹത നേടാനുള്ള 60% മാർക്ക് ആർക്കും ലഭിച്ചില്ല.

ഡിസംബർ 23 നാണ് കേരളത്തിലും ചെന്നൈയിലുമുള്ള വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ നടന്നത്. വിജയികൾക്കുള്ള സമ്മാനങ്ങൾ 2020 ജനുവരി 18 ന് 2 മണിക്ക് കുമ്പനാട് കൺവൻഷനിലെ സൺഡേസ്കൂൾ- പി.വൈ.പി.എ സമ്മേളനത്തിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply