പത്തനാപുരം സെന്റർ പി.വൈ.പി.എ ‘റീസൊലൂഷൻസ്, മീറ്റിംഗ് നടന്നു
കുറുമ്പുകര: പത്തനാപുരം സെന്റർ പി. വൈ.പി. എയുടെ ആഭിമുഖ്യത്തിൽ ‘റീസൊലൂഷൻസ്’ മീറ്റിംഗ് നടന്നു. കുറുമ്പുകര ഐ.പി.സി എലീം ചർച്ചിൽ വച്ച് ഇന്നലെ 4 മണി മുതൽ 6 മണിവരെ നടന്ന യോഗത്തിൽ അനേകർ പങ്കെടുത്തു. പാസ്റ്റർ പ്രസാദ് എം.തോമസ് അധ്യക്ഷത വഹിച്ചു. കർത്താവിൽ പ്രസിദ്ധരായ ഇവാ.ഇസ്മായേൽ സി.എ(ലവ് ജീസസ് ക്യാമ്പയിൻ), സാം പീറ്റർ(ഐ.സി.പി.എഫ് പത്തനംതിട്ട), ബിൻസൺ കെ.ബാബു(ക്രൈസ്തവ എഴുത്തുപുര) എന്നിവർ ദൈവവചനം സംസാരിച്ചു.
ഓരോ യുവാക്കളും ക്രിസ്തുവിൽ വേരൂന്നി ദൈവവചനത്തിൽ നിലനിന്ന് മറ്റുള്ളവരുടെ മുന്നിൽ ദൈവീക സാക്ഷ്യമുള്ളവരായി ജീവിക്കണമെന്ന് ഇവാ.ഇസ്മായേൽ സി.എ സന്ദേശത്തിലൂടെ യുവാക്കളെ ഉദ്ബോധിപ്പിച്ചു. രക്ഷ പ്രാപിച്ച ദൈവമക്കൾ പരിശുദ്ധാത്മപിഷേകത്താൽ നിറഞ്ഞ് ഈ ലോക പാപത്തോട് വേർപെട്ട് ദൈവവചനത്തിലെ സത്യത്തിനുവേണ്ടി നിലനിൽക്കണമെന്ന് സാം പീറ്റർ പറഞ്ഞു.
സ്റ്റാൻലി വയല, ജിത്തു പത്തനാപുരം എന്നിവർ ആരാധനക്ക് നേതൃത്വം കൊടുത്തു. പാസ്റ്റർ സി.റ്റി ജോണിന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും മീറ്റിംഗ് സമാപിച്ചു. പത്തനാപുരം സെന്റർ പി.വൈ.പി.എ നേതൃത്വം കൊടുത്തു.
അനേക യുവജനങ്ങളുടെ ജീവിതത്തിൽ അനുഗ്രഹമായി മാറിയെന്ന് ഭാരവാഹികൾ അറിയിച്ചു.