ഗ്യാലക്സി യൂത്ത് ആൻഡ് ചിൽഡ്രൻസ് ക്ലബ് വാർഷിക സമ്മേളനം നടന്നു

തിരുവല്ല :ഗ്യാലക്സി യൂത്ത് ആൻഡ് ചിൽഡ്രൻസ് ക്ലബിന്റെ മൂന്നാമത് വാർഷിക സമ്മേളനം ഡിസംബർ 22 തീയതി ഞായറാഴ്ച വൈകുന്നേരം ഐ.പി.സി ഫെയ്ത് സെന്റർ ഗാലക്സി ചർച്ചിൽ വെച്ച് നടന്നു. പാസ്റ്റർ രാജൻ മാത്യു സമ്മേളനം ഉത്ഘാടനം ചെയ്തു.പണത്തിനു തരുവാൻ കഴിയാത്ത സമാധാനം ദൈവത്തിൽ നിന്ന് നേടുവാൻ കഴിയും എന്ന് ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമിപ്പിച്ചു. സുവി.ലിജോ ജോൺ തിരുവല്ല മുഖ്യ അഥിതിയായിരുന്നു. സ്വാഗതം ജോബ്‌സൺ പുതുശെരി നിർവഹിച്ചു.

കഴിഞ്ഞ ഒരു വർഷം മിഷൻ വിബിസ്,ഔട്ട്‌ റീച് വിബ്സ്,കൂടാതെ മൂന്ന് ഓപ്പൺ ക്ലബ്കൾ ആരംഭിച്ചു.ഈ വർഷം മെഗാ മിഷൻ യൂത്ത് ക്യാമ്പ് നവജീവോദയം ക്യാമ്പ് സെന്റർ വെച്ച് നടന്നു, എല്ലാ മാസവും യൂത്ത് ക്ലബ്, ചിൽഡ്രൻസ് ക്ലബ് നടന്നു വരുന്നു. ജോബ്‌സൺ,സോണി, ജിറ്റോ, ജിത്ത്, ജസ്റ്റിൻ അരുൺ, റിന്റോ, അജീഷ്, അനീഷ്, ജോയൽ.
കെസിയാ, പ്രസ്കില്ല, അക്സ, നിസ്സി, റിൻസി, ഷാരോൺ, പ്രിയ,ജീനാ എന്നിവർ ക്ലബിന്റെ ലീഡേഴ്‌സ് ആയി പ്രവർത്തിക്കുന്നു.

സീമ സണ്ണി, സുധ സ്കറിയ, രാധ ജോൺ,ജോൺ പി.റ്റി എന്നിവർ ക്ലബിന്റെ എക്സിക്യൂട്ടീവ് ഗൈഡൻസ് ആയി പ്രവർത്തിക്കുന്നു. പാസ്റ്റർ രാജൻ മാത്യു, സെലിൻ മാത്യു ക്ലബ്‌ ന്റെ രക്ഷാധികരി ആയി പ്രവർത്തിക്കുന്നു. കുട്ടികളുടെ വിവിധ കഴിവുകൾ പ്രദർശിപ്പിച്ചു സമ്മേളനം വിസ്മയം ആക്കി മാറ്റി. സമ്മേളനത്തിൽ ടിജോ തിരുവല്ല നേതൃത്വം കൊടുത്തു. ഉന്നത വിജയം കൈ വരിച്ച കുട്ടികളെയും,കലാ മേളയിൽ സ്റ്റേറ്റ് ലെവൽ പങ്കെടുത്ത്‌ നേട്ടം കൈവരിച്ച ക്ലബിലെ കുട്ടികളെ ആദരിച്ചു. 2020 -ലേക്കുള്ള പ്രൊജക്റ്റ്‌ “പാർടേക്ർ 2020 ” ഉത്ഘാടനം ചെയ്തു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രകാശം പരത്തി കൊണ്ട് ലൈറ്റെൻ 2019 നു അനുഗ്രഹത്തോടെ സമാപിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply