ഐ.പി.സി പത്തനംതിട്ട ഡിസ്ട്രിക്ട് കൺവൻഷൻ 2020

പത്തനംതിട്ട : ഐ.പി.സി ഡിസ്ട്രിക്ട് കൺവൻഷൻ ജനുവരി 8 മുതൽ 12 വരെ പുത്തൻപീടിക വിളവിനാൽ ബെഥേൽ ഗ്രൗണ്ടിൽ വെച്ചു നടക്കും .ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ ജോസഫ് ഉത്‌ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ പി .സി .ചെറിയാൻ, കെ .ജെ .തോമസ് ,റെജി ശാസ്താംകോട്ട ,രാജു മേത്രാ, തോമസ് ഫിലിപ്പ്, ഷിബു തോമസ് ഒക്കലഹോമ എന്നിവർ പ്രസംഗിക്കും. ഷേക്കെയ്ന സിംഗേഴ്സ് ഗാന ശുശ്രുഷ നയിക്കും. സോദരി സമാജം, പി.വൈ.പി. എ, സൺ‌ഡേ സ്കൂൾ സമ്മേളനം, സംയുക്ത ഉപവാസ പ്രാത്ഥന എന്നിവ കൺവെൻഷനോടനുബന്ധിച്ചു നടക്കും. 12 ന് സഭായോഗത്തോടനുബന്ധിച്ചു കൺവെൻഷൻ സമാപിക്കുമെന്ന് മീഡിയ കൺവീനർ ബിജു കൊന്നപ്പാറ അറിയിച്ചു. പാസ്റ്റർ തോമസ് വർഗീസ്, പാസ്റ്റർ സാം പനച്ചയിൽ , ജിജി എബ്രഹാം ,ബാബു കെ .ജോർജ് എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply