ന്യൂമയുടെ സംഗീത സായാഹ്നം
ന്യൂമയുടെ സംഗീത സായാഹ്നം
ഡാബഡി ,ദില്ലി: പ്രേക്ഷിത് ദർശൻ സമാജിന്റെയും ന്യൂമ പ്രയർ സെല്ലിന്റെയും ആഭിമുഖ്യത്തിൽ 2019 ഡിസംബർ 15 ന് ദില്ലിയിൽ നടന്നു. ഡാബഡി എംടിഎൻഎൽ എക്സ്ചേഞ്ച് ഓഫീസിനടുത്തുള്ള കമ്മ്യൂണിറ്റി സെന്ററിൽ നടന്ന സംഗീത സായാഹ്നത്തിൽ ലോക പ്രശസ്ത ക്രിസ്ത്യൻ ഗായിക സിസ്റ്റർ പെർസിസ് ജോൺ ആരാധന നയിച്ചു. ഐ.പി.സി ദില്ലി സംസ്ഥാന മുൻ പ്രസിഡന്റും നിലവിലെ രക്ഷാധികാരിയും പാസ്റ്ററുമായ കെ. ജോയ് പ്രധാന സന്ദേശം നൽകി. പാസ്റ്റർ ഷൈനു (യു.കെ)മീറ്റിങ്ങിന് നേതൃത്വം നേതൃത്വം നൽകി. പാസ്റ്റർ സാം തോമസ് അധ്യക്ഷത വഹിച്ചു. ദീപക് തന്റെ അനുഭവസാക്ഷ്യം പങ്കുവച്ചു. സൺഡേസ്കൂൾ കുട്ടികളുടെ ആക്ഷൻ സൊങ്ങ് അവതരിപ്പിച്ചു.
പാസ്റ്റർ ആശേർ ബോക്സ് സ്‌പെഷ്യൽ പാട്ടും,
ജോബിൻ ജി പാപ്പച്ചൻ എല്ലാവർക്കും നന്ദിയും പറഞ്ഞു, പാസ്റ്റർ ബോക്സ് ടി.ജോർജിന്റെ പ്രാർത്ഥനയോടെ ന്യൂമാ സംഗീത സായാഹ്നം അവസാനിപ്പിച്ചു.