ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ 2020 ജനുവരി 8 മുതൽ 12 വരെ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. സഭാ പ്രസിഡന്റ് പാസ്റ്റർ വി.ഏ. തമ്പി ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റേഴ്സ് ആർ. ഏബ്രഹാം, വൈ. യോഹന്നാൻ, റ്റിനു ജോർജ്, ബിജു സി. എക്സ്, ബിനു തമ്പി, അനീഷ് തോമസ്, സ്റ്റീഫൻ ജേക്കബ്, പ്രിൻസ് തോമസ്, റെജി കുര്യൻ ( ദോഹ), റ്റി.എം. കുരുവിള, ബിജു തമ്പി, ഡോ. എബി.പി. മാത്യു തുടങ്ങിയവർ വിവിധ സെഷനുകളിൽ ശുശ്രൂഷിക്കും.
വെള്ളിയാഴ്ച 2 ന് നടക്കുന്ന സഹോദരി സമ്മേളനത്തിൽ സിസ്റ്റർ മറിയാമ്മ തമ്പി, ഫിബി നൂർദ്ദിൻ തുടങ്ങിയവർ ശുശ്രൂഷിക്കും. മിഷൻ ഫീൽഡിൽ നിന്നുള്ള സഹോദരിമാർ അനുഭവങ്ങൾ പങ്കുവെയ്ക്കും. പാസ്റ്റേഴ്സ് മീറ്റിംഗ്, മിഷൻ മീറ്റിംഗ്, സഹോദരി സമ്മേളനം, സണ്ടേസ്കൂൾ- വൈ.പി.സി.എ മീറ്റിംഗ്, ജനറൽ ബോഡി മീറ്റിംഗ് തുടങ്ങിയവ കൺവൻഷനോടനുബന്ധിച്ച് നടക്കും. 12ന് കർത്തുമേശയോടു കൂടെയുള്ള സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും. ലോർഡ്സൺ, ഇമ്മാനുവേൽ കെ.ബി, പാസ്റ്റർ ബിജു വർഗ്ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്രൈസ്റ്റ് ഫോർ ഇന്ത്യാ സിംഗേഴ്സ് ആരാധനയ്ക്ക് നേതൃത്വം നൽകും.
കൺവൻഷന്റെ അനുഗ്രഹത്തിനായുള്ള ഉപവാസ പ്രാർത്ഥന ജനുവരി 2, 3, 4 തീയതികളിൽ റീജിയൻ അടിസ്ഥാനത്തിൽ നടത്തപ്പെടും. ഡിസംബർ 27 വെള്ളിയാഴ്ച ദേശീയ പ്രാർത്ഥനാ ദിനമായും വേർതിരിച്ചിരിക്കുന്നു.
പാസ്റ്റർ വി.എ. തമ്പി ചെയർമാനായും പാസ്റ്റർ ബോബൻ തോമസ് ജനറൽ കൺവീനറായുമുള്ള കൺവൻഷൻ കമ്മറ്റിയിൽ പാസ്റ്റർ ചാൾസ് ജോസഫ് (പ്രാർത്ഥന), പാസ്റ്റർ റ്റി.എം കുരുവിള (പ്രോഗ്രാം), പാസ്റ്റർ റെജി പി. കുരുവിള (ക്വയർ), പാസ്റ്റർ രാജേഷ്. സി ( മീഡിയ), പാസ്റ്റർ ഷിബു മാത്യു (ഫുഡ്), പാസ്റ്റർ സിജി ഏബ്രഹാം ( താമസം ), പാസ്റ്റർ കെ. ഏ തോമസ് കുട്ടി (ഓഫറിങ്), ചാക്കോ പി . കെ (പന്തൽ ), പാസ്റ്റർ ഷാജി ജേക്കബ് (കർത്തൃമേശ), പാസ്റ്റർ ലിജോ കെ. ജോസഫ് (വോളണ്ടിയേഴ്സ് ) , പാസ്റ്റർ സോണി പി.വി (സ്റ്റേജ് ), പാസ്റ്റർ സ്റ്റീഫൻ ജേക്കബ് (ബുക്ക് സ്റ്റാൾ), മജു പുന്നൂസ് ( ട്രാൻസ് പോർട്ടേഷൻ), ഐപ്പ് കുര്യൻ (വാട്ടർ& വെയ്സ്റ്റ് വാട്ടർ), പാസ്റ്റർ വർഗ്ഗീസ് റ്റി.വി ( ക്ലീനിങ്), പാസ്റ്റർ ജെഗി കുര്യാക്കോസ് (റിസപ്ഷൻ), പാസ്റ്റർ എബ്രഹാം ചാക്കോ (കമ്മ്യൂണിക്കേഷൻ), പാസ്റ്റർ, റെജി . എം. വർഗ്ഗീസ് (സോങ് ബുക്ക് ) തുടങ്ങിയവർ വിവിധ ഡിപ്പാർട്ടുമെന്റ് ചെയർമാൻമാരായി പ്രവർത്തിക്കുന്നു.