ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ ‘ലോഗോസ്’ ബൈബിൾ ക്വിസ് സമാപിച്ചു

ഗുജറാത്ത്: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത്‌ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ‘ലോഗോസ്’ മെഗാ ബൈബിൾ ക്വിസ് പ്രോഗ്രാം ഇന്ന് ഗുജറാത്തിൽ ഉള്ള ക്രൈസ്തവ സഭകളെ പങ്കെടുപ്പിച്ചുകൊണ്ട് അനുഗ്രഹിക്കപ്പെട്ട നിലയിൽ നടന്നു. ആരാധനക്കു ശേഷമായി അതാതു പ്രാദേശിക സഭകളിൽ ഉത്തരവാദിത്തപെട്ടവരുടെ മേൽനോട്ടത്തിൽ ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലായാണ് ബൈബിൾ ക്വിസ് നടന്നത്.

ഏകദേശം 41ൽ അധികം സഭകളിൽ നിന്നായി 637 പേർ രജിസ്റ്റർ ചെയ്തിരുന്നു. ഉത്പത്തി പുസ്തകത്തിൽ നിന്നും മത്തായി എഴുതിയ സുവിശേഷത്തിൽ നിന്നുമായി 100ചോദ്യങ്ങൾ ഉൾപ്പെടുത്തിയ പേപ്പർ ആണ് ക്രമീകരിച്ചിരുന്നത്. ഈ പ്രോഗ്രാമിന്റെ റിസൾട്ട്‌ പിന്നീട് പ്രസിദ്ധികരിക്കുന്നതായിരിക്കും. ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത്‌ ചാപ്റ്റർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply