ന്യൂനപക്ഷ ദിനാചരണം – എൻ.എം. രാജു, അജി കല്ലുങ്കൽ പ്രത്യേക ക്ഷണിതാക്കൾ
തിരുവനന്തപുരം : കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 18ന് വൈകുന്നേരം 5:30ന്, വഴുതക്കാട് ടാഗോർ തിയേറ്ററിൽ വച്ച് ന്യൂനപക്ഷ ദിനാചരണം നടത്തപ്പെടുന്നു. പി.സി.ഐ (പെന്തെക്കോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യ) ജനറൽ പ്രസിഡന്റ് എൻ.എം. രാജു, പി.വൈ.സി. (പെന്തെക്കോസ്റ്റൽ യൂത്ത് കൗൺസിൽ)ജനറൽ പ്രസിഡന്റ് അജി കല്ലുങ്കൽ എന്നിവർ പെന്തക്കോസ്ത് വിഭാഗങ്ങളെ പ്രതിനിധീകരിക്കും.
ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ, ഹജ്ജ് & വഖഫ് വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യക്ഷത വഹിക്കുന്ന യോഗം, ബഹു. കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഡോ. പി.കെ. ഹനീഫ, പാർലിമെന്റ് അംഗം ശശി തരൂർ, വി. എസ്. ശിവകുമാർ (എം.എൽ.എ.), എം.എ.ഷാജഹാൻ (ഐ.എ.എസ്.), ഡോ. എ.ബി. മൊയ്‌ദീൻകുട്ടി, അഡ്വ ബിന്ദു എം. തോമസ്, അഡ്വ മുഹമ്മദ് ഫൈസൽ, ശരത് ചന്ദ്രൻ സി.എസ്. തുടങ്ങിയ പ്രമുഖർ പ്രസ്തുത യോഗത്തിൽ പങ്കെടുക്കും.
ന്യൂനപക്ഷങ്ങളെ അവരുടെ അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും ബോധവത്കരണം നടത്തുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും വേണ്ടി സർക്കാർ ആവിഷ്കരിച്ചിട്ടുള്ള വിവിധ പദ്ധതികൾ ന്യൂനപക്ഷങ്ങളിൽ എത്തിക്കുക എന്നതാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.




- Advertisement -