ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ സമാപിച്ചു
തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ഈ വർഷത്തെ ജനറൽ കൺവൻഷൻ ഇന്ന് തിരുവല്ല ശാരോൻ കൺവൻഷൻ സ്റ്റേഡിയത്തിൽ സമാപിച്ചു. മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ഏബ്രഹാം ജോസഫ് അധ്യക്ഷത വഹിച്ചു. മിനിസ്റ്റേഴ്‌സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജോൺസൻ കെ സാമുവേൽ സങ്കീർത്തനം വായിച്ചു.
ഈ ദിവസങ്ങളിലെ യോഗങ്ങളിൽ സഭാ അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ്, ദേശീയ പ്രസിഡന്റ് പാസ്റ്റർ പി എം ജോൺ, വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ്, റവ. ജേക്കബ് തോമസ് (ഇറ്റാർസി), റവ. കെ ജെ മാത്യു (പുനലൂർ), റവ. ഫിന്നി ഏബ്രഹാം (ഡിട്രോയിറ്റ്), പാസ്റ്റർ ഡാനിയേൽ വില്യംസ് (യു എ ഇ), പാസ്റ്റർ വർഗീസ് ജോഷ്വാ, പാസ്റ്റർ സാം റ്റി മുഖത്തല, പാസ്റ്റർ ക്രാന്തികുമാർ, പാസ്റ്റർ സാം തോമസ്, പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടയ്ക്കൽ, പാസ്റ്റർ റോയ് ചെറിയാൻ, പാസ്റ്റർ റ്റി ജി കോശി തുടങ്ങിയവർ പ്രസംഗിച്ചു. ‘വിശ്വാസത്തിനായി പോരാടുക’ എന്നതായിരുന്നു ചിന്താവിഷയം. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിച്ചു.
പാസ്റ്റഴ്‌സ് സെമിനാർ, ബൈബിൾ സ്റ്റഡി, കാത്തിരിപ്പു യോഗങ്ങൾ, മിഷൻ സമ്മേളനം, സി ഇ എം- സണ്ടേസ്കൂൾ സംയുക്ത സമ്മേളനം, വനിതാ സമ്മേളനം, റൈറ്റേഴ്‌സ് ഫോറം സംവാദം എന്നിവ കൺവൻഷനോടനുബന്ധിച്ചു നടന്നു. ഇന്ന് സംയുക്ത ആരാധനയോടും കർതൃമേശയോടും കൂടെ കൺവൻഷൻ സമാപിച്ചു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിൽ നിന്നുമായി കർതൃദാസന്മാരും വിശ്വാസികളും പങ്കെടുത്തു. അടുത്ത വർഷത്തെ ജനറൽ കൺവൻഷൻ നവംബർ 30 മുതൽ ഡിസംബർ 6 വരെയായിരിക്കും.




- Advertisement -