വൈ. പി. ഇ ഫാമിലി സെമിനാർ കർണാടകയിൽ
ബാംഗ്ലൂർ: കർണാടക സ്റ്റേറ്റ് ചർച്ച് ഓഫ് ഗോഡ്(ഫുൾ ഗോസ്പൽ)ഇൻ ഇൻഡ്യയുടെ യുവജന വിഭാഗമായ വൈ. പി. യുടെ ആഭിമുഖ്യത്തിൽ ഫാമിലി സെമിനാർ നടത്തപ്പെടുന്നു. ഡിസംബർ 14 രാവിലെ 10 മണിമുതൽ വൈകിട്ട് 3:30 വരെ കോതന്നൂർ എബനേസർ ഇൻസ്റ്റിറ്റൂഷൻ ഓഡിറ്റോറിയത്തിൽ വച്ചാണ് സെമിനാർ നടക്കുന്നത്. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം. കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യും. ഡോ. ഐസക്ക് വി. മാത്യു ദൈവവചനം സംസാരിക്കും. പോൾസൻ കണ്ണൂർ ആരാധനക്ക് നേതൃത്വം നൽകും.
18 വയസ്സ് വരെയുള്ള കുട്ടികൾക്കുവേണ്ടി സണ്ടേസ്കൂൾ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ കിഡ്സ് ആൻഡ് ടീൻസ് സെക്ഷനും നടത്തപ്പെടും. കർണാടക സ്റ്റേറ്റ് പി.വൈ. പി. എ സെക്രട്ടറി സിബി മാത്യൂസ് മുഖ്യ സന്ദേശം നൽകും. ഇവാ. ഷൈജു എസ്. രാജു നേതൃത്വം നൽകും.