ശാരോൻ റൈറ്റേഴ്‌സ് ഫോറം ദൈവശാസ്ത്ര സംവാദം ശനിയാഴ്ച
തിരുവല്ല: ശാരോൻ റൈറ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘സഭയും ഉത്പ്രാപണവും’ എന്ന വിഷയത്തിൽ ദൈവശാസ്ത്ര സംവാദം ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും. ചെയർമാൻ പാസ്റ്റർ സാം റ്റി മുഖത്തല അധ്യക്ഷത വഹിക്കും. ശാരോൻ അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ് സമർപ്പണ ശുശ്രൂഷ നിർവഹിക്കും. ജനറൽ സെക്രട്ടറി പാസ്റ്റർ അനീഷ് കൊല്ലംകോട് പ്രബന്ധം അവതരിപ്പിക്കും. ഈ പ്രോഗ്രാം ക്രൈസ്തവ എഴുത്തുപുരയിൽ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. എല്ലാവരെയും ഈ സംവാദത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു എന്ന് സംഘാടകർ അറിയിച്ചു.