ബാംഗ്ലൂർ: സൗത്ത് ഏഷ്യയിലെ എട്ടു രാജ്യങ്ങളിലെ അസംബ്ലീസ് ഓഫ് ഗോഡ് മിഷൻ പ്രതിനിധികളുടെ സമ്മേളനം ഇന്നലെയും ഇന്നുമായി നടന്നു. സതേൺ ഏഷ്യ മിഷൻ കൺസൾറ്റേഷൻ എന്ന ഈ സമ്മേളനം ബാംഗ്ലൂർ ഫുൾ ഗോസ്പൽ അസംബ്ലീസ് ഓഫ് സഭയിൽ വെച്ച് റവ. വി.ടി. എബ്രഹാമിന്റെ പ്രാർത്ഥനയോടെ ഇന്നലെ രാവിലെ പത്തു മണിക്ക് ആരംഭിച്ചു. ആൾ ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സൂപ്രണ്ട് റവ. ഡി. മോഹൻ സമ്മേളനത്തിന് നേതൃത്വം കൊടുത്ത് ഏ. ജി. യുടെ മറ്റ് ലോക നേതാക്കൾക്കൊപ്പം ക്ലാസുകൾ നയിച്ചു.
ഇന്ത്യ, ബംഗ്ളാദേശ്, ഭൂട്ടാൻ, ബ്രിട്ടീഷ് ഇന്ത്യൻ ഒഷൻ ടെറിട്ടറി, മാൽദീവ്സ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഏ. ജി. പ്രതിനിധികൾ പങ്കെടുക്കുന്നു. ഏ. ജി. മലയാളം ഡിസ്ട്രിസിറ്റിറ്റ് പ്രതിനിധി കളായി മിഷൻ ഡയറക്ടർ റവ. സജിമോൻ ബേബി, കമ്മറ്റി അംഗം റവ. സാം. യൂ. വും സമ്മേളനത്തിൽ പങ്കെടുത്തു. ലോക സുവിശേഷീകരണ ലക്ഷ്യത്തെ മുന്നിൽ കണ്ടുകൊണ്ട് എപ്രകാരം ആത്മഭാരത്തോടും സമർപ്പണത്തോടും സമൂഹത്തിൽ മിഷണറിമാർ തങ്ങളുടെ ധൗത്യം വിശ്വസ്ഥതയോടെ നിറവേറ്റണം എന്ന് റവ. ഡി. മോഹൻ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. രാത്രിയിലും സമ്മേളനത്തിൽ മറ്റു മിഷനറിമാർ ക്ലാസുകൾ നയിച്ചു. ഇന്നു രാവിലെ 9 മണിക്ക് ആരംഭിച്ച സമ്മേളനത്തിൽ വലിയ ആത്മപകർച്ചയോടുകൂടിയ വചന സന്ദേശം ദൈവദാസന്മാർക്ക് ശുശ്രൂഷ ശുഷ്‌കാന്തി വർധിപ്പിച്ചു. എസ്. ഐ.ഏ. ജി. ജനറൽ സൂപ്രണ്ട് റവ. ഡോ. വി. ടി. ഏബ്രഹാം സമാപന സന്ദേശം നൽകി.