പനവേൽ ഐക്യ പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് ഏകദിന സെമിനാർ
നവി മുംബൈ: പനവേൽ ഐക്യ പെന്തക്കോസ്തൽ ഫെല്ലോഷിപ്പ്
ഏകദിന സെമിനാർ നവംബർ 16 ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ പനവേൽ എ ജി ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. “ബൈബിളിന്റെ സ്വാധീനത; ഇന്ത്യയിലും, ലോകരാജ്യങ്ങളിലും” എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ ചരിത്രകാരനും, എഴുത്തുകാരനുമായ ഡോ. ബാബു കെ. വർഗീസ് (കേരള )ക്ലാസുകൾ നയിക്കും. മലയാളത്തിലും, ഹിന്ദിയിലുമായിരിക്കും ക്ലാസുകൾ. പാസ്റ്റർ ജോൺസൻ കുഞ്ഞപ്പി, പാസ്റ്റർ റെജി തോമസ്, പാസ്റ്റർ മാത്യു റോയ്, പാസ്റ്റർ വർഗീസ് തോമസ്, പാസ്റ്റർ ഷാജി വർഗീസ് എന്നിവർ നേതൃത്വം നൽകും.