ബാംഗ്ലൂർ. ഐ.പി.സി. ബാംഗ്ലൂർ ഈസ്റ്റ് സെന്റർ വാർഷിക കൺവൻഷൻ നവംബർ 28 മുതൽ ഡിസംബർ 1 വരെ ഐ.പി.സി. ശാലേം വർഷിപ്പ് സെന്ററിൽ (രാജപാളയ) വെച്ച് നടത്തപ്പെടും.
പാസ്റ്റർ കെ.എസ്. ജോസഫ് (ഐ.പി.സി. കർണ്ണാടക സ്റ്റേറ്റ് പ്രസിഡന്റ്), പാസ്റ്റർ വർഗ്ഗീസ് മാത്യു (ബാംഗ്ലൂർ ഈസ്റ്റ് സെന്റർ പ്രസിഡന്റ്), പാസ്റ്റർ വി.പി. ഫിലിപ്പ് (കേരള), പാസ്റ്റർ വി.വി. തോമസ് (യു.റ്റി.സി. ബാംഗ്ലൂർ) എന്നിവർ മുഖ്യപ്രാസംഗികരാണ്. ബാംഗ്ലൂർ ഈസ്റ്റ് ഡിസ്ട‌്രിക്ട് ക്വയർ ആരാധനയ്ക്കു നേതൃത്വം നൽകും. ബ്രദർ ബിജു കുമ്പനാട് സ്പെഷ്യൽ ഗാനങ്ങളാലപിക്കും.
വൈറ്റ് ഫീൽഡിലുള്ള എലീം സെന്ററിൽ വെച്ച് ഡിസംബർ 1 ഞായറാഴ്ച നടത്തപ്പെടുന്ന സംയുക്ത ആരാധനയോടെ കൺവൻഷന് സമാപനമാകും.
സെന്റർ പ്രസിഡന്റ് പാസ്റ്റർ വർഗ്ഗീസ് മാത്യു, സെന്റർ സെക്രട്ടറി പാസ്റ്റർ പി.വി. ജെയിംസ്, പാസ്റ്റർ ജോമോൻ ജോൺ (പബ്ലിസിറ്റി കൺവീനർ) എന്നിവർ കൺവൻഷന് നേതൃത്വം നൽകുന്നു. സെന്ററിന്റെ എല്ലാ സഭകളിൽ നിന്നും വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ ക്രൈസ്തവ എഴുത്തുപുരയോടു പറഞ്ഞു




- Advertisement -