ദൂതൻ മാസികയ്ക്ക് പുതിയ മാനേജർ
പുനലൂർ: കഴിഞ്ഞ 23 വർഷങ്ങൾ ദൂതൻ മാസികയുടെ മാനേജരായി സമർപ്പിത ശുശ്രുഷ ചെയ്ത പാസ്റ്റർ വൈ. ശാമുൽകുട്ടി തൽസ്ഥാനത്ത് നിന്നും വിരമിച്ചു. പുതിയ മാനേജരായി പൊടിയാട്ടുവിള ഏ.ജി. സഭാംഗമായ പി.സി. തോമസിനെ എക്സിക്യൂട്ടീവ് കമ്മിറ്റി നിയമിച്ചു. ആറു വർഷം മലയാളം ഡിസ്ട്രിക് സൺഡേസ്കൂൾ ഡയറക്ടറായി പ്രവർത്തിച്ച പി.സി. തോമസ് ഹയർ സെക്കൻഡറി വിഭാഗത്തിലെ മലയാളം അധ്യാപകനായിരുന്നു.