ചർച്ച് ഓഫ് ​ഗോഡ് കർണ്ണാടക സ്റ്റേറ്റ് കൺവൻഷന് ഉജ്വല തുടക്കം

ജോസ് വലിയകാലായിൽ

ബാം​ഗ്ലൂർ. ചർച്ച് ഓഫ് ​ഗോഡ് കർണ്ണാടക സ്റ്റേറ്റിന്റെ 2019 ലെ ജനറൽ കൺവൻ ഇന്ന് ആരംഭിച്ചു. ബാം​ഗ്ലൂർ ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ആഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന കൺവൻഷൻ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പി ഉ​ദ്​ഘാടനം ചെയ്തു.
കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി. തോമസ്, സെൻട്രൽ വെസ്റ്റ് റീജിയൻ ഓവർസിയർ പാസ്റ്റർ ബെനിസൺ മത്തായി, പാസ്റ്റർമാരായ പി.ആർ. ബേബി, സണ്ണി താഴംപള്ളം, ഷിബു തോമസ്, ജെയ്മോൻ കെ. ബാബു, ഡോ. ഷിബു കെ. മാത്യു, സിസ്റ്റർ ജോളി താഴംപള്ളം, സിസ്റ്റർ ജെസ്സി അലക്സ് എന്നിവർ വിവിധ യോ​ഗങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കുന്നു.
കൺവൻഷനോടനുബന്ധിച്ച് വൈ.പി.ഇ., സണ്ടേസ്കൂൾ വാർഷികം, ബൈബിൾ കോളേജ് ​ഗ്രാജുവേഷൻ, മിഷൻ ബോർഡ് – ഇവാഞ്ചലിസം ബോർഡ് – ചാരിറ്റി ഡിപ്പാർട്ടുമെന്റ് എന്നിവയുടെ സമ്മേളനങ്ങൾ മുതലായവ വരുംദിവസങ്ങളിൽ നടക്കും. സ്റ്റേറ്റ് കൺവൻഷൻ ക്വയർ ​ഗാനശുശ്രൂഷ നിർവ്വഹിക്കുന്നു.
നവംബർ 3 ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടെ ഈ വർഷത്തെ കൺവൻഷൻ സമാപിക്കും.
പാസ്റ്റർ എം. കുഞ്ഞപ്പി ജനറൽ കൺവീനറായുള്ള വിവിധ കമ്മറ്റികൾ കൺവൻഷന്റെ അനു​ഗ്രഹത്തിനായി പ്രവർത്തിച്ചു വരുന്നു.
കർണ്ണാടക സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ഇ.ജെ. ജോൺസൺ, ട്രഷറാർ പാസ്റ്റർ തോമസ് പോൾ, കൗൺസിൽ അം​ഗങ്ങളായ പാസ്റ്റർ ജോസഫ് ജോൺ, പാസ്റ്റർ മത്തായി വർ​ഗ്​ഗീസ്, പാസ്റ്റർ റോജി ഇ. സാമുവേൽ, പാസ്റ്റർ ജെയ്മോൻ കെ. ബാബു എന്നിവർ കൺവൻഷന് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.