സി.ഇ.എം നോർത്ത് വെസ്റ്റ് റീജിയൻ ക്യാമ്പ് സമാപിച്ചു
ഗുജറാത്ത്: സി.ഇ.എം നോർത്ത് വെസ്റ്റ് റീജിയൻ ക്യാമ്പ് ഇന്ന് സൂററ്റിലെ കിമ്മിലുള്ള വി കെയർ ഇന്റർനാഷണൽ സ്കൂളിൽ സമാപിച്ചു. ‘ജീവന്റെ പുതുക്കത്തിൽ നടക്കുക’ എന്നതായിരുന്നു ചിന്താവിഷയം. സി.ഇ.എം ജനറൽ പ്രസിഡന്റ് പാസ്റ്റർ സോവി മാത്യു, പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ ഡേവിഡ് കെ, പാസ്റ്റർ വി.പി.കോശി, പാസ്റ്റർ ബെന്നി പി.വി, പാസ്റ്റർ ജേക്കബ് ജോണ്, പാസ്റ്റർ സ്റ്റീഫൻ ജോർജ്, പാസ്റ്റർ പോൾ നാരായൺ, പാസ്റ്റർ അലക്സാണ്ടർ വി.എ, ഡോ. പി.സി ജോസഫ്, ശ്രീ. ചന്ദ്രബാബു തുടങ്ങിയവർ പ്രസംഗിച്ചു. ക്യാമ്പിനോടനുബന്ധിച്ചു താലന്തുപരിശോധനയും സമ്മാനദാനവും നടന്നു. സി.ഇ.എം റീജിയൻ പ്രസിഡന്റ് പാസ്റ്റർ ടോണി വർഗീസ്, സെക്രട്ടറി പാസ്റ്റർ അനിൽകുമാർ ജോൺ, ട്രഷറർ ഗ്രനൽ നെൽസൺ തുടങ്ങിയവർ പൊതുക്രമീകരണങ്ങൾക്കു നേതൃത്വം നൽകി. പാസ്റ്റർ വി.പി കോശി ക്യാമ്പ് കോർഡിനേറ്റർ ആയി പ്രവർത്തിച്ചു.