ചർച്ച് ഓഫ് ​ഗോഡ് കർണ്ണാടക സ്റ്റേറ്റ് കൺവൻഷൻ നാളെ മുതൽ

ജോസ് വലിയകാലായിൽ

 

ബാം​ഗ്ലൂർ. ചർച്ച് ഓഫ് ​ഗോഡ് കർണ്ണാടക സ്റ്റേറ്റിന്റെ 2019 ലെ ജനറൽ കൺവൻ നാളെ ആരംഭിക്കും. ബാം​ഗ്ലൂർ ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ആഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന കൺവൻഷൻ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പി ഉ​ദ്​ഘാടനം ചെയ്യും.
കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി. തോമസ്, സെൻട്രൽ വെസ്റ്റ് റീജിയൻ ഓവർസിയർ പാസ്റ്റർ ബെനിസൺ മത്തായി, പാസ്റ്റർമാരായ പി.ആർ. ബേബി, സണ്ണി താഴംപള്ളം, ഷിബു തോമസ്, ജെയ്മോൻ കെ. ബാബു, ഡോ. ഷിബു കെ. മാത്യു, സിസ്റ്റർ ജോളി താഴംപള്ളം, സിസ്റ്റർ ജെസ്സി അലക്സ് എന്നിവർ വിവിധ യോ​ഗങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കും.
കൺവൻഷനോടനുബന്ധിച്ച് വൈ.പി.ഇ., സണ്ടേസ്കൂൾ വാർഷികം, ബൈബിൾ കോളേജ് ​ഗ്രാജുവേഷൻ, മിഷൻ ബോർഡ് – ഇവാഞ്ചലിസം ബോർഡ് – ചാരിറ്റി ഡിപ്പാർട്ടുമെന്റ് എന്നിവയുടെ സമ്മേളനങ്ങൾ മുതലായവ നടക്കും. സ്റ്റേറ്റ് കൺവൻഷൻ ക്വയർ ​ഗാനശുശ്രൂഷ നിർവ്വഹിക്കും.
നവംബർ 3 ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടെ ഈ വർഷത്തെ കൺവൻഷൻ സമാപിക്കും.
പാസ്റ്റർ എം. കുഞ്ഞപ്പി ജനറൽ കൺവീനറായുള്ള വിവിധ കമ്മറ്റികൾ കൺവൻഷന്റെ അനു​ഗ്രഹത്തിനായി പ്രവർത്തിച്ചു വരുന്നു.
കർണ്ണാടക സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ഇ.ജെ. ജോൺസൺ, ട്രഷറാർ പാസ്റ്റർ തോമസ് പോൾ, കൗൺസിൽ അം​ഗങ്ങളായ പാസ്റ്റർ ജോസഫ് ജോൺ, പാസ്റ്റർ മത്തായി വർ​ഗ്​ഗീസ്, പാസ്റ്റർ റോജി ഇ. സാമുവേൽ എന്നിവർ കൺവൻഷന് നേതൃത്വം നൽകുമെന്ന് പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജെയ്മോൻ കെ. ബാബു അറിയിച്ചു.
കർണ്ണാടകയുടെ 30 ജില്ലകളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും ഈ കൺവൻഷനിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply