റ്റിപിഎം വഡോദര സെന്റർ കൺവൻഷൻ ഒക്ടോബർ 31 മുതൽ നവംബർ 3 വരെ

വഡോദര/(ഗുജറാത്ത്): ദി പെന്തെക്കൊസ്ത് മിഷൻ വഡോദര സെന്റർ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഒക്ടോബർ 31 മുതൽ നവംബർ 3 വരെ വഡോദര ചെഖോദ്ര ധാന്യവി റോഡിൽ ട്രെസലി ബൈ പാസ്സിലുള്ള റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, ഉച്ചകഴിഞ്ഞ് 3 ന് കാത്തിരിപ്പ് യോഗം എന്നിവ നടക്കും. കൺവൻഷനിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും. പ്രസംഗം തത്സമയം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.

കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഒൻപതിന് ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലെ 18 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗം നടക്കും. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading