പി.വൈ.പി.എ ഗുജറാത്ത്‌ സ്റ്റേറ്റ് ക്യാമ്പ് അടുത്തയാഴ്ച ബറൂച്ചിൽ

ഗുജറാത്ത്‌: ഇന്ത്യ പെന്തെക്കോസ്തു ദൈവസഭയുടെ പുത്രികാ സംഘടനയായ പി.വൈ.പി.എ-യുടെ ഗുജറാത്ത്‌ സ്റ്റേറ്റ് ക്യാമ്പ് ഒക്ടോബർ 28നു രാവിലെ 9 മണി മുതൽ 30-നു വൈകിട്ടു 5:30 വരെ ബറൂച്ചിലുള്ള ക്രിസ്ത്യൻ സ്പിരിച്യുൽ ലൈഫ് സെന്ററിൽ വെച്ചു നടക്കും. ‘റിട്ടേൺ ടു യുവർ സ്ട്രോങ്ങ്‌ ഹോൾഡ്’ എന്നതാണ് ഈ ക്യാമ്പിലെ ചിന്താവിഷയം.

News Middle Advt Banner

ഐ.പി.സി ഗുജറാത്ത്‌ സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ പി.എ.ജോർജ് ഉത്‌ഘാടനം നിർവഹിക്കും.പാസ്റ്റർ ചാൾസ് ചാണ്ടി, സിസ്റ്റർ ഷീബ ചാൾസ് (ചണ്ഡിഗഡ് ), പാസ്റ്റർ ഹാരിസൺ മോസസ് (രാജസ്ഥാൻ ) എന്നിവർ മുഖ്യ പ്രഭാഷകർ ആയിരിക്കും. ഐ.സി.പി.എഫ് ഏഞ്ചലോസ്‌ ടീം (ഡൽഹി) ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും. ക്യാമ്പിനോട് അനുബന്ധിച്ചു താലന്ത് പരിശോധനയും നടക്കും. ഈ ക്യാമ്പിൽ കാത്തിരിപ്പു യോഗങ്ങൾ, ടീൻ ചലഞ്ജ് പ്രോഗ്രാമുകൾ, കൗൺസിലിംഗ് സെക്ഷൻ തുടങ്ങിയവ ഉണ്ടായിരിക്കും.

പാസ്റ്റർ ഫിന്നി ജോർജ് (പിവൈപിഎ പ്രസിഡന്റ്‌ ), ബ്രദർ.റോബിൻസ് എബ്രഹാം (സെക്രട്ടറി) പാസ്റ്റർ.ജെയ്സൺ സാം വർഗീസ് (വൈസ് പ്രസിഡന്റ്‌ )ബ്രദർ ജസ്റ്റിൻ വർഗീസ് (ജോ. സെക്രട്ടറി) തുടങ്ങിയവർ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading