റ്റിപിഎം ഡൽഹി സെന്റർ കൺവൻഷന് അനുഗ്രഹ സമാപ്തി

ക്രിസ്തുവിന്റെ രണ്ടാം വരവിനായി ദൈവജനങ്ങൾ ഒരുങ്ങിയിരിക്കുക; ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു

ന്യൂഡൽഹി: ക്രിസ്തുവിന്റെ രണ്ടാം വരവിനായി വിശുദ്ധ ജീവിതത്തോടു ഒരുങ്ങിയിരിക്കണമെന്നു റ്റിപിഎം ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു.
ദി പെന്തെക്കോസ്ത് മിഷൻ ഡൽഹി സെന്റർ കൺവൻഷന്റെ സമാപനദിന സംയുക്ത സഭായോഗത്തിൽ 2 ദിനവൃത്താന്തം 8: 16 ആധാരമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവരുടെ ഒരേയൊരു പ്രത്യാശ ക്രിസ്തുവിന്റെ രണ്ടാം വരവാണ് അതിനായി ഒരുക്കമുള്ളവരായിരിക്കണാമെന്നു അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 17 വ്യാഴാഴ്ച മുതൽ 20 ഞായറാഴ്ച വരെ ദ്വാരക സെക്ടർ – 19 ഡിഡിഎ യൂട്ടിലിറ്റി ഗ്രൗണ്ടിൽ നടന്ന റ്റിപിഎം ഡൽഹി സെന്റർ കൺവൻഷന്റെ രാത്രി യോഗങ്ങളിൽ വഡോദര സെന്റർ പാസ്റ്റർ സാം ശാന്തകുമാർ, മധുര സെന്റർ പാസ്റ്റർ വി.വിക്ടർ മോഹൻ, മുംബൈ സെന്റർ പാസ്റ്റർ യൂനിസ് മസീഹ് എന്നിവർ പ്രസംഗിച്ചു.
കൺവൻഷനിൽ സ്തോത്രാരാധന, ബൈബിൾ ക്ലാസ്, പൊതുയോഗം, യുവജന സമ്മേളനം, സുവിശേഷ പ്രസംഗം, കാത്തിരിപ്പ് യോഗം എന്നിവ നടന്നു.
സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു.
കൺവൻഷന്റെ അനുഗ്രഹത്തിനായി 24 മണിക്കൂർ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും കൺവൻഷൻ ദിവസങ്ങളിൽ നടന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുത്തു.
സമാപന ദിവസമായ ഞായറാഴ്ച നടന്ന സംയുക്ത വിശുദ്ധ സഭായോഗത്തിൽ ഡൽഹി സെന്ററിലെ 32 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു. ഡൽഹി സെന്റർ പാസ്റ്റർ എസ് ഏബ്രഹാം (ലാലു), അസിസ്റ്റന്റ് സെന്റർ പാസ്റ്റർ രാജൻ ബാബു എന്നിവർ കൺവൻഷന് നേതൃത്വം നൽകി .

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading