ഐ.പി.സി നോർത്തേൺ റീജിയൺ: വാർഷിക കൺവൻഷനും സുവർണ്ണ ജൂബിലി സമ്മേളനങ്ങൾക്കും നാളെ തുടക്കം

ന്യൂഡൽഹി: ഉത്തരേന്ത്യൻ സുവിശേഷ മണ്ണിൽ 50 വർഷം പൂർത്തിയാകുന്ന ഐ.പി.സി നോർത്തേൺ റീജിയന്റെ സുവർണ്ണ ജൂബിലി സമ്മേളനങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. സമൂഹത്തിന്റെ നന്മക്കും ഉന്നമനത്തിനും ഉതകുന്ന അനവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ ഐ. പി. സി. എൻ ആറിന് കഴിഞ്ഞു. ഒക്ടോബർ 17ന് രാവിലെ സഭാ പ്രസിഡന്റ് പാസ്റ്റർ സാമുവേൽ ജോൺ ഉത്ഘാടനം ചെയ്യുന്ന സമ്മേളനം 20ന് നടക്കുന്ന സംയുക്ത ആരാധനയോടെ സമാപിക്കും. ന്യൂഡൽഹിയിലെ താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് സഭയുടെ വാർഷിക കൺവൻഷനും സുവർണ്ണ ജൂബിലി സമ്മേളനവും നടക്കുന്നത്. ലോകപ്രശസ്ത സുവിശേഷ പ്രഭാഷകൻ പാസ്റ്റർ അഗസ്റ്റിൻ ജബകുമാർ ആണ് മുഖ്യ പ്രാസംഗീകൻ. വിവിധ സഭാ, സംഘടനാ നേതാക്കളും അനേകം വിശ്വാസികളും ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഈ മഹായോഗത്തിൽ സംബന്ധിക്കും. ശുശ്രൂഷക സെമിനാറുകൾ, സൺഡേ സ്കൂൾ, പി.വൈ.പി.എ വാർഷിക യോഗങ്ങൾ, സഭയുടെ ജനറൽ ബോഡി യോഗം, സുവിശേഷ യോഗങ്ങൾ തുടങ്ങിയവയാണ് കാര്യ പരിപാടികൾ.
ഒക്ടോബർ 19 ശനിയാഴ്ച വൈകിട്ട് നടക്കുന്ന പ്രത്യേക സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള ജനങ്ങളും, വിശിഷ്ട അതിഥികളും സാക്ഷികൾ ആകും. ഐ.പി.സി ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ, ജനറൽ സെക്രട്ടറി ഡോ.കെ.സി.ജോൺ, പാസ്റ്റർ വിൽസൺ വർക്കി തുടങ്ങിയവരും ഉത്തരേന്ത്യയിലെ വിവിധ സഭാ നേതാക്കൻമാരും സംബന്ധിക്കും.
പ്രശസ്ത ഗായകരായ  പെർസിസ് ജോണും, അമിത് കാംബ്ലെയും സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഈ സമ്മേളനത്തിൽ ഉത്തരേന്ത്യയിലെ സുവിശേഷ പ്രവർത്തനങ്ങളുടെ തുടക്കം, ഐപിസി നോർത്തേൺ റീജിയന്റെ ചരിത്രം, 50 വർഷത്തെ പ്രവർത്തനങ്ങൾ എന്നിവ വിശദീകരിക്കുന്ന സ്മരണിക പ്രകാശനം ചെയ്യും.
ജനറൽ പ്രസിഡന്റ് പാസ്റ്റർ ശാമുവേൽ ജോൺ, വർക്കിംഗ് പ്രസിഡന്റ് പാസ്റ്റർ പി.എം ജോൺ, വൈസ് പ്രസിഡന്റ് പാസ്റ്റർ ലാജി പോൾ, പാസ്റ്റർ ശാമുവേൽ തോമസ്, ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് ശാമുവേൽ, ട്രഷറർ എം. ജോണിക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിപുലമായ കമ്മറ്റിയാണ് പ്രസ്തുത യോഗങ്ങളുടെ വിജയകരമായ നടത്തിപ്പിനു വേണ്ടി പ്രവർത്തിക്കുന്നത്.
കൺവെൻഷന്റെ ഒഫീഷ്യൽ മീഡിയ പാർട്ണർ അഡോണയ് മീഡിയ ആയിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.